യൂറോപ്പിൽ ടാറ്റാ സ്റ്റീൽ-തൈസൻക്രുപ്പ് ലയനം
യൂറോപ്പിൽ ടാറ്റാ സ്റ്റീൽ-തൈസൻക്രുപ്പ് ലയനം
Wednesday, September 20, 2017 11:26 AM IST
ഫ്രാ​​​ങ്ക്ഫ​​​ർ​​​ട്ട്: ഇ​​​ന്ത്യ​​​യി​​​ലെ ടാ​​​റ്റാ​​​സ്റ്റീ​​​ലും ജ​​​ർ​​​മ​​​നി​​​യി​​​ലെ തൈ​​​സ​​​ൻ​​​ക്രു​​​പ്പ് ഗ്രൂ​​​പ്പും യൂ​​​റോ​​​പ്പി​​​ലെ സ്റ്റീ​​​ൽ വ്യ​​​വ​​​സാ​​​യ യൂ​​​ണി​​​റ്റു​​​ക​​​ൾ ല​​​യി​​​പ്പി​​​ക്കും. തു​​​ല്യ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള​​​താ​​​കും സം​​​യു​​​ക്ത ക​​​ന്പ​​​നി.

തൈ​​​സ​​​ൻ​​​ക്രു​​​പ്പ്-​​​ടാ​​​റ്റാ സ്റ്റീ​​​ൽ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സം​​​യു​​​ക്ത ക​​​ന്പ​​​നി​​​ക്ക് 1.15 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വു​​​ണ്ടാ​​​കും. 48,000 ജോ​​​ലി​​​ക്കാ​​​രും. ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ല​​​ക്ഷ്മി മി​​​ത്ത​​​ലി​​​ന്‍റെ ആ​​​ർ​​​സെ​​​ലോ​​​ർ മി​​​ത്ത​​​ൽ ക​​​ഴി​​​ഞ്ഞാ​​​ൽ യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്റ്റീ​​​ൽ ക​​​ന്പ​​​നി​​​യാ​​​കും ഇ​​​ത്.


ടാ​​​റ്റാ സ്റ്റീ​​​ലി​​​ന് ബ്രി​​​ട്ട​​​നി​​​ലും നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​ലും ഫാ​​​ക്ട​​​റി​​​ക​​​ൾ ഉ​​​ണ്ട്. തൈ​​​സ​​​ൻ ക്രു​​​പ്പി​​​നു ജ​​​ർ​​​മ​​​നി​​​യി​​​ലാ​​​ണു പ്ര​​​ധാ​​​ന ഫാ​​​ക്ട​​​റി​​​ക​​​ൾ. ടാ​​​റ്റാ​​​സ്റ്റീ​​​ലി​​​ന്‍റെ ബ്രി​​​ട്ടീ​​​ഷ് യൂ​​​ണി​​​റ്റി​​​ലെ പെ​​​ൻ​​​ഷ​​​ൻ ബാ​​​ധ്യ​​​ത ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ടു​​​ത്ത​​​താ​​​ണു ല​​​യ​​​ന​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. ക​​​ന്പ​​​നി​​​യു​​​ടെ വ​​​ലി​​​യ ക​​​ട​​​ബാ​​​ധ്യ​​​ത ല​​​യ​​​ന​​​ത്തോ​​​ടെ ല​​​ഘൂ​​​ക​​​രി​​​ക്ക​​​പ്പെ​​​ടും. അ​​​ടു​​​ത്ത​ വ​​​ർ​​​ഷ​​​മാ​​​ദ്യം ല​​​യ​​​നം നി​​​ല​​​വി​​​ൽ​​വ​​​ന്നേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.