സർക്കാരിന് ഇലക്‌ട്രിക് കാർ നല്കിയാൽ നഷ്ടം മാത്രം: പവൻ ഗോയങ്ക
സർക്കാരിന് ഇലക്‌ട്രിക് കാർ നല്കിയാൽ  നഷ്ടം മാത്രം: പവൻ ഗോയങ്ക
Friday, October 6, 2017 11:29 AM IST
ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ഴ്സ് ന​ല്കി​യ ടെ​ൻ​ഡ​ർ തു​ക​യു​മാ​യി സാ​മ്യ​പ്പെ​ടു​ത്തി കേ​ന്ദ്ര ഊ​ർ​ജ​മ​ന്ത്രാല​യ​ത്തി​നു കീ​ഴി​ലു​ള്ള എ​ന​ർ​ജി എ​ഫി​ഷ​ൻ​സി സ​ർ​വീ​സ​സി​ന് (ഇ​ഇ​എ​സ്എ​ൽ) ഇ​ല​ക്‌​ട്രി​ക് കാ​ർ ന​ല്കു​ന്പോ​ൾ ക​മ്പ​നി​ക്ക് ന​ഷ്ടം മാ​ത്ര​മേ ല​ഭി​ക്കൂ എ​ന്ന് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​വ​ൻ ഗോ​യ​ങ്ക. 10,000 ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഇ​ഇ​എ​സ്എ​ൽ ക്ഷ​ണി​ച്ച ടെ​ൻ​ഡ​റി​ൽ കാ​റൊ​ന്ന് 11.2 ല​ക്ഷം രൂ​പ​യ്ക്ക് ന​ല്കാ​മെ​ന്നാ​യി​രു​ന്നു ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ പ്ര​ഖ്യാ​പ​നം. ഈ ​തു​ക​യ്ക്ക് ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ ന​ല്കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ ടെ​ൻ​ഡ​റി​ന്‍റെ 40 ശ​ത​മാ​നം ത​രാ​മെ​ന്നാ​ണ് മ​ഹീ​ന്ദ്ര​യ്ക്ക് ഇ​ഇ​എ​സ്എ​ൽ കൊ​ടു​ത്ത ഉ​റ​പ്പ്. ഇ​തേ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​രാ​ർ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നോ​ണം 500 കാ​റു​ക​ൾ ന​ല്ക​ണ​മെ​ന്നാ​ണ് ഇ​ഇ​എ​സ്എ​ലി​ന്‍റെ നി​ല​പാ​ട്. 250 എ​ണ്ണം ന​വം​ബ​റോ​ടെ ന​ല്കാ​മെ​ന്നാ​ണ് ടാ​റ്റ​യു​ടെ വാ​ഗ്ദാ​നം. 150 കാ​റു​ക​ൾ ന​ല്കാ​ൻ​ മഹീ​ന്ദ്ര​യും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തേ​ക്കു​റി​ച്ചാ​ണ് ന​ഷ്ട​ക്ക​ച്ച​വ​ട​മെന്ന് ഗോ​യ​ങ്ക സൂ​ചി​പ്പി​ച്ച​ത്.


അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ ടി​ഗോ​ർ മോ​ഡ​ലി​ന്‍റെ ഇ​ല​ക്‌​ട്രി​ക് പ​തി​പ്പാ​ണ് ടാ​റ്റ ഇ​ഇ​എ​സ്എ​ലി​നു ന​ല്കു​ക. എ​ന്നാ​ൽ, ഈ ​മോ​ഡ​ലി​നേ​ക്കാ​ളും കൂ​ടു​ത​ൽ ക​രു​ത്തുറ്റതും വ​ലു​പ്പ​മേ​റി​യതുമായ വാ​ഹ​ന​മാണ് മ​ഹീ​ന്ദ്ര​യു​ടേ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. റെ​നോ​യു​ടെ ലോ​ഗ​നി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി പു​റ​ത്തി​റ​ക്കി​യ ഇ-​വെ​രി​റ്റോ​യാ​ണ് മ​ഹീ​ന്ദ്ര​യു​ടെ ഇ​ല​ക്‌​ട്രി​ക് മോ​ഡ​ൽ. രാ​ജ്യ​ത്ത് ഇ​പ്പോ​ൾ ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന ഒ​രേ​യൊ​രു ക​മ്പ​നി​ മ​ഹീ​ന്ദ്ര​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.