കൊച്ചി: യുഎസ് കന്പനിയായ നെട്രിക്സ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഐടി കന്പനികൾ ഏറ്റെടുത്തു. ഐഡിയാമൈൻ ടെക്നോളജീസ്, എംപ്രസം ടെക്നോളജീസ് എന്നീ കന്പനികളാണ് നെട്രിക്സ് ഏറ്റെടുത്തത്. ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെട്രിക്സിന് അമേരിക്കയിലെ 11 മെട്രോ നഗരങ്ങളിൽ സാന്നിധ്യമുണ്ടെന്ന് എംപ്രസം ടെക്നോളജീസ് എൻജിനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് അജീഷ്കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ചെന്പുമുക്ക് ആസ്ഥാനമായുള്ള എംപ്രസം ടെക്നോളജീസ് മൊബൈൽ ആപ് ഡെവലപ്മെന്റ്, ഐഒഎസ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ആൻഡ്രോയ്ഡ് ആപ് ഡെവലപ്മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷൻസ്, എന്റർപ്രൈസ് മൊബിലിറ്റി സൊല്യൂഷൻസ്, ഐഒടി സൊല്യൂഷൻസ്, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ആപ്ലിക്കേഷൻസ് പ്ലാറ്റ്ഫോംസ്, ക്ലൗഡ്, വെബ് ടെക്നോളജി, റെസ്റ്റ് സോപ് തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
പടമുഗൾ ആസ്ഥാനമായുള്ള ഐഡിയാമൈൻ ടെക്നോളജീസ് ക്ലൗഡ് സർവീസ്, അഷൂർ, മാഗ് നെറ്റോ ഹോസ്റ്റിംഗ്, റിമോട്ട് സർവർ മാനേജ്മെന്റ്, വിൻഡോസ് സർവർ മാനേജ്മെന്റ, ലിനക്സ് സർവർ മാനേജ്മെന്റ തുടങ്ങിയ സേവനങ്ങളാണ് നൽകി വരുന്നത്. നെട്രിക്സ് പാർട്ണറും മാനേജിംഗ് ഡയറക്ടറുമായ റോബ് ഡാംഗ്, പാർട്ണറും വെർട്ടിക്കൽ സൊല്യൂഷൻസ് ഡയറക്ടറുമായ ഗ്രീഗറി പ്രൈസ്, ഡയറക്ടർ സ്റ്റീഫൻ ഡ്രസ്, ഐഡിയാമൈൻ ടെക്നോളജീസ് സിഇഒയും എംപ്രസം ടെക്നോളജീസ് ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റുമായ ജ്യോതിസ് ജോസഫ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.