ഏറ്റെടുത്തു വികസിക്കുക എന്ന ചൈനീസ് തന്ത്രവുമായി ഫ്ലിപ്കാർട്ട്
ഏറ്റെടുത്തു വികസിക്കുക എന്ന ചൈനീസ് തന്ത്രവുമായി ഫ്ലിപ്കാർട്ട്
Monday, October 23, 2017 12:02 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​നം ഫ്ലി​പ്കാ​ർ​ട്ട് ഏ​റ്റെ​ടു​ത്തു വി​ക​സി​ക്കു​ക എ​ന്ന ചൈ​നീ​സ് ത​ന്ത്ര​ത്തി​നു പി​ന്നാ​ലെ. ചെ​റുക​മ്പ​നി​ക​ളെ ഏ​റ്റെ​ടു​ത്ത് വി​ക​സി​ക്കു​ക എ​ന്ന​ത് ആ​ലി​ബാ​ബ, ടെ​ൻ​സെ​ന്‍റ്, ബൈ​ദു തു​ട​ങ്ങി​യ ചൈ​നീ​സ് ക​മ്പ​നി​ക​ൾ സ്വീ​ക​രി​ച്ചു​പോ​രു​ന്ന രീ​തി​യാ​ണ്. ഇ​തു പി​ന്തു​ട​രു​ക​യെ​ന്നോ​ണം ചെ​റു​ക​ന്പ​നി​ക​ളെ ഏ​റ്റെ​ടു​ക്കു​ന്ന രീ​തി ഫ്ലി​പ്കാ​ർ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.


ഓ​ൺ​ലൈ​ൻ ഫു​ഡ് ഓ​ർ​ഡ​റിം​ഗ്-​ഡെ​ലി​വ​റി ക​മ്പ​നി​യാ​യ സ്വി​ഗ്ഗി, ഹോം ​സ​ർ​വീ​സ് ക​മ്പ​നി അ​ർ​ബ​ൻ ക്ലാ​പ്, ഓ​ൺ​ലൈ​ൻ ഫ​ർ​ണിച്ച​ർ വ്യാ​പാ​രി അ​ർ​ബ​ൻ ലാ​ഡ​ർ, ടി​ക്ക​റ്റ് ബു​ക്കിം​ഗ് പ്ലാ​റ്റ്ഫോം ബു​ക്ക് മൈ ​ഷോ, ചി​ല ഫി​നാ​ൻ​ഷ​ൽ ടെ​ക്നോ​ള​ജി ക​മ്പ​നി തു​ട​ങ്ങി​യ​വ​യു​ടെ ഓ​ഹ​രി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ഫ്ലി​പ്കാ​ർ​ട്ട് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.