ഇ​ന്ത്യ​ ലോ​ക വാ​ണി​ജ്യ സം​ഘ​ട​ന​യെ സമീപിച്ചു
ഇ​ന്ത്യ​ ലോ​ക വാ​ണി​ജ്യ സം​ഘ​ട​ന​യെ സമീപിച്ചു
Saturday, May 19, 2018 11:36 PM IST
ന്യൂ​ഡ​ൽ​ഹി: സ്റ്റീ​ൽ, അ​ലു​മി​നി​യം എ​ന്നി​വ​യ്ക്ക് ഇ​റ​ക്കു​മ​തി​ച്ചു​ങ്കം ചു​മ​ത്തി​യ അ​മേ​രി​ക്ക​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഇ​ന്ത്യ ലോ​ക വാ​ണി​ജ്യ സം​ഘ​ട​ന​യെ (ഡ​ബ്ല്യു​ടി​ഒ) സ​മീ​പി​ച്ചു. ക​യ​റ്റു​മ​തി​യെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം ആ​ഗോ​ള വാ​ണി​ജ്യ ന​യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും ഇ​ന്ത്യ വാ​ദി​ക്കും. വ​ലി​യ നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വ് ന​ല്ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ വാ​ദം.

വി​ഷ​യം ര​മ്യ​ത​യോ​ടെ പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ലോ​ക വാ​ണി​ജ്യസം​ഘ​ട​ന​യോ​ട് ഇ​ന്ത്യ ആ​രാ​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടു രാ​ജ്യ​ങ്ങ​ളും സ്വ​മേ​ധ​യാ വാ​ണി​ജ്യ​കാ​ര്യ​ങ്ങ​ളി​ൽ ര​മ്യ​ത​യി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​ശ്നം പ​ഠി​ക്കാ​ൻ വാ​ണി​ജ്യസം​ഘ​ട​ന​യു​ടെ പ്ര​ത്യേ​ക പാ​ന​ലി​ന് നി​ർ​ദേ​ശം ന​ല്ക​ണ​മെ​ന്ന് ഇ​ന്ത്യ നി​ർ​ദേ​ശി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.


മാ​ർ​ച്ച് ഒ​ന്പ​തി​നാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്റ്റീ​ലി​നും അ​ലു​മി​നി​യ​ത്തി​നും വ​ലി​യ നി​കു​തി ചു​മ​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത് ആ​ഗോ​ള വാ​ണി​ജ്യ​യു​ദ്ധ​ത്തി​ന്‍റെ ഭീ​തി ലോ​ക​മെ​ങ്ങും വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്തു. ഏ​തു രാ​ജ്യ​ത്തു​നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്റ്റീ​ലി​ന് 25 ശ​ത​മാ​ന​വും അ​ലു​മി​നി​യ​ത്തി​ന് 10 ശ​ത​മാ​ന​വും നി​കു​തി ചു​മ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു ട്രം​പ് ന​ട​ത്തി​യ​ത്. കാ​ന​ഡ​യെ​യും മെ​ക്സി​ക്കോ​യെ​യും ഇ​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.