ടാറ്റാ സൺസിൽനിന്നു മിസ്ത്രിയെ നീക്കിയതു ശരിവച്ചു
Monday, July 9, 2018 11:32 PM IST
മും​ബൈ: ടാ​റ്റാ സ​ൺ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തുനി​ന്നു ത​ന്നെ നീ​ക്കി​യ​തി​നെ​തി​രേ സൈ​റ​സ് മി​സ്ത്രി ന​ൽ​കി​യ ഹ​ർ​ജി നാ​ഷ​ണ​ൽ ക​ന്പ​നി ലോ ​ട്രൈ​ബ്യു​ണ​ൽ (എ​ൻ​സി​എ​ൽ​ടി) ത​ള്ളി. ടാ​റ്റാ സ​ൺ​സ് ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡി​നു ചെ​യ​ർ​മാ​നെ മാ​റ്റാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ഉ​ണ്ടെ​ന്നു ട്രൈ​ബ്യു​ണ​ൽ വി​ധി​ച്ചു.

വി​ധി​യെ ടാ​റ്റാ സ​ൺ​സ് സ്വാ​ഗ​തം ചെ​യ്തു. നാ​ഷ​ണ​ൽ ക​ന്പ​നി​ലോ അ​പ്പ​ലേ​റ്റ് ട്രൈ​ബ്യു​ണലി​ൽ (എ​ൻ​സി​എ​ൽ​എ​ടി) അ​പ്പീ​ൽ ന​ൽ​കു​മെ​ന്നു മി​സ്ത്രി പ​റ​ഞ്ഞു. ബി​എ​സ്‌​വി പ്ര​കാ​ശ് കു​മാ​റും വി. ​ന​ല്ല​സോ​നാ​പ​തി​യും ഉ​ൾ​പ്പെ​ട്ട ട്രൈ​ബ്യു​ണ​ൽ സ്പെ​ഷ​ൽ ബെ​ഞ്ച് ആ​ണു വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ ചെ​യ​ർ​മാ​ൻ ര​ത്ത​ൻ ടാ​റ്റ​യ്ക്കും ഡ‍യ​റ​ക്‌​ട​ർ ബോ​ർ​ഡി​നും എ​തി​രേ മി​സ്ത്രി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ എ​ല്ലാം ബെ​ഞ്ച് ത​ള്ളി​ക്ക​ള​ഞ്ഞു. ബോ​ർ​ഡി​നും ഓ​ഹ​രി​യു​ട​മ​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും മി​സ്ത്രി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്‌​ട​പ്പെ​ട്ടി​രു​ന്നെ​ന്ന് ബെ​ഞ്ച് വി​ല​യി​രു​ത്തി. ടാ​റ്റാ ക​ന്പ​നി​ക​ളെ സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പി​നു ചോ​ർ​ത്തി ന​ൽ​കി, മാ​ധ്യ​മ​ങ്ങ​ൾ​ക്കു വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ക്കൊ​ടു​ത്തു. ക​ന്പ​നി​ക്കും ബോ​ർ​ഡി​നു​മെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ബെ​ഞ്ച് ശ​രി​വ​ച്ചു.


ര​ത്ത​ൻ ​ടാ​റ്റാ വി​ര​മി​ച്ച​തി​നെ​തു​ട​ർ​ന്ന് 2012-ലാ​ണു മി​സ്ത്രി ടാ​റ്റാ സ​ൺ​സ് ചെ​യ​ർ​മാ​നാ​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ ഗ്രൂ​പ്പാ​യ ടാ​റ്റാ​സി​ന്‍റെ ആ​റാ​മ​ത്തെ ചെ​യ​ർ​മാ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ടാ​റ്റാ ഗ്രൂ​പ്പി​ലെ വ​ലി​യ ഓ​ഹ​രി ഉ​ടമക​ളാ​യ ഷ​പ്പൂ​ർ​ജി പ​ല്ലോ​ൺ​ജി മി​സ്ത്രി കു​ടും​ബാം​ഗ​മാ​ണു സൈ​റ​സ് മി​സ്ത്രി. 2016 ഒ​ക്‌​ടോ​ബ​റി​ൽ അ​ദ്ദേ​ഹ​ത്തെ നീ​ക്കി. പി​ന്നീ​ട് ടി​സി​എ​ച്ച് മേ​ധാ​വി എ​ൻ.​ ച​ന്ദ്ര​ശേ​ഖ​ര​നെ ടാ​റ്റാ സ​ൺ​സി​ന്‍റെ ചെ​യ​ർ​മാ​നാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.