വ്യാജവാർത്ത, ഡിജിറ്റൽ പേമെന്‍റ്സ്: ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ വാ​ട്സ്ആ​പ് സി​ഇ​ഒ കാ​ണും
വ്യാജവാർത്ത, ഡിജിറ്റൽ പേമെന്‍റ്സ്: ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ  വാ​ട്സ്ആ​പ് സി​ഇ​ഒ കാ​ണും
Monday, August 20, 2018 11:10 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ട്സ്ആ​പ്പി​ൽ​ക്കൂ​ടി വ്യാ​ജ​വും വി​ദ്വേ​ഷ​ജ​ന​ക​വു​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ട്സ്ആ​പ് സി​ഇ​ഒ കേ​ന്ദ്ര ‍ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ സ​ന്ദ​ർ​ശി​ക്കും.

കേ​ന്ദ്ര​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി വാ​ട്സ്ആ​പ് സി​ഇ​ഒ ക്രി​സ് ഡാ​നി​യേ​ൽ സ​മ​യം ചോ​ദി​ച്ചി​ട്ടു​ണ്ട്. ഈയാ​ഴ്ച കൂ​ടി​ക്കാ​ഴ്ച​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വാ​ട്സ്ആ​പ്പി​ൽ​ക്കൂ​ടി പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ എ​ങ്ങ​നെ തി​രി​ച്ച​റി​യും എ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ചോ​ദ്യം. ഇ​തു ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും സ​ർ​ക്കാ​ർ ആ​രാ​യു​ന്നു​ണ്ട്. വാ​ട്സ്ആ​പ് ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് സ​ർ​വീ​സി​നേ​ക്കു​റി​ച്ചു​ള്ള പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്തേ​ക്കും.


വാ​ട്സ്ആ​പ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ മാ​ത്യു ഇ​ഡെ​മ ഒ​രു മാ​സം മു​മ്പ് കേ​ന്ദ്ര ഐ​ടി സെ​ക്ര​ട്ട​റി അ​ജ​യ് സോ​ണി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള വാ​ട്സ്ആ​പ് ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഇ​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു തൃ​പ്തി വ​രാ​ത്ത​തി​നാ​ലാ​ണ് സി​ഇ​ഒ നേ​രി​ട്ടെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.