യൂറോപ്പ ലീഗ്: യുണൈറ്റഡിനു കടുപ്പം
Friday, August 26, 2016 11:54 AM IST
മോണക്കോ: യൂറോപ്പ ലീഗ് ഫുട്ബോൾ ഫിക്ചറായി. ഗ്രൂപ്പ് മത്സരങ്ങൾ സെപ്റ്റംബർ 15 തുടങ്ങും. സെപ്റ്റംബർ 29, ഒക്ടോബർ 20, നവംബർ 3, 24, ഡിംസബർ 8 തീയതികളിലാണ് ഗ്രൂപ്പ് മത്സരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ കരുത്തരായ ഫെനർബാഷെ, ഫെയെനൂർദ്, സോർയ ലുഹാസ്ക് തുടങ്ങിയ ടീമുകളാണുള്ളത്. മാഞ്ചസ്റ്ററിന്റെ മുൻ സ്ട്രൈക്കർ റോബിൻ വാൻ പേഴ്സി പഴയ ക്ലബ്ബിനെതിരേ ഇറങ്ങും. നിലവിൽ ഫെനർബാഷെയുടെ സ്ട്രൈക്കറാണ് വാൻ പേഴ്സി. യൂറോപ്പ ലീഗിലെ രണ്ടാമത്തെ പ്രീമിയർ ലീഗ് ക്ലബ്ബാണ് സതാംപ്ടൺ. ഈ ഗ്രൂപ്പിൽ ഇന്റർമിലാൻ, സ്പാർട്ട പ്രാഗ്, ഹാപോൽ ബീർ ഷെവ എന്നിവരാണുള്ളത്. വിയ്യാറയൽ ഉൾപ്പെടുന്ന ഗ്രൂപ്പിൽ സ്റ്റീവ ബുക്കാറസ്റ്റ്, എഫ്സി സൂറിച്ച്, ഒസ്മാൻലിസ്പോർ. ഗ്രൂപ്പിൽ ആദ്യമായെത്തിയ അയർലൻഡ് ക്ലബ് ഡുൻഡാൽക് അൽക്മാർ, മക്കാബി ടെൽ അവീവ്, സെനിത് സെന്റ് പീറ്റേഴ്സ്ബർഗ് ടീമുകളെ നേരിടും. 12 ഗ്രൂപ്പിലെ ആദ്യ രണ്ടു സ്‌ഥാനക്കാർ അടുത്ത ഘട്ടത്തിലേക്കു യോഗ്യത നേടും. അവിടേക്കാണ് ചാമ്പ്യൻസ് ലീഗിലെ മൂന്നാം സ്‌ഥാനക്കാരായ എട്ടു ടീമുകൾ എത്തുന്നത്. മെയ് 24ന് സ്റ്റോക്ക്ഹോമിലാണ് ഫൈനൽ.