സാനിയയും ഹിൻഗിസും ഡബ്ല്യുടിഎ ഫൈനൽസിൽ ഒന്നിക്കും
സാനിയയും ഹിൻഗിസും ഡബ്ല്യുടിഎ ഫൈനൽസിൽ ഒന്നിക്കും
Wednesday, October 26, 2016 12:05 PM IST
ന്യൂഡൽഹി: സാനിയ മിർസയും മർട്ടിന ഹിംഗിസും ഡബ്ല്യുടിഎ ഫൈനൽസ് ടെന്നീസ് ടൂർണമെന്റ് ഡബിൾസിൽ വീണ്ടും ഒന്നിക്കും. അടുത്തയാഴ്ച സിംഗപ്പൂരിലാണു ഫൈനൽസ് മത്സരങ്ങൾ നടക്കുക. ഇന്തോ–സ്വിസ് സഖ്യം ഓഗസ്റ്റിൽ വേർപിരിഞ്ഞിരുന്നു. നിലവിലെ ജേതാക്കളും സാനിയ–ഹിൻഗിസ് സഖ്യമാണ്. ഇരുവരും പിരിയുന്നതിനു മുമ്പ് ലോക ഒന്നാം നമ്പർ ഇവരായിരുന്നു. തുടർച്ചയായ 41 വിജയങ്ങളാണ് ഇന്ത്യ–സ്വിസ് സഖ്യത്തെ ഒന്നാം റാങ്കിലെത്തിച്ചത്. 2015ൽ ഇന്ത്യൻ വെൽസ് മുതൽ ഒരുമിച്ച ഈ സഖ്യം മൂന്നു ഗ്രാൻഡ് സ്ലാം കിരീടങ്ങൾ, 11 ഡബ്ല്യുടിഎ കിരീടങ്ങൾ എന്നിവ സ്വന്തമാക്കി. സാനിയ–ഹിൻഗിസ് സഖ്യം ടൂർണമെന്റിൽ ഫ്രാൻസിന്റെ കരോളിൻ ഗാർസിയ–ക്രിസ്റ്റീന മ്ലാഡെനോവിച്ച് എന്നിവർക്കു പിന്നിൽ രണ്ടാം സീഡാണ് ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ–സ്വിസ് സഖ്യം ചൈനീസ് തായ്പേയുടെ ഹോ ചിംഗ് ചാൻ–യുംഗ് ജാൻ ചാൻ സഖ്യത്തെ നേരിടും. എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.