വ​ഴ​ക്കി​നു പോ​യാ​ല്‍ വി​ക്ക​റ്റ് പോ​കും! വ​ഴ​ക്കി​ട്ട റെ​ന്‍ഷോ​യെ പു​റ​ത്താ​ക്കി ഇ​ഷാ​ന്ത്
വ​ഴ​ക്കി​നു പോ​യാ​ല്‍ വി​ക്ക​റ്റ് പോ​കും! വ​ഴ​ക്കി​ട്ട റെ​ന്‍ഷോ​യെ  പു​റ​ത്താ​ക്കി  ഇ​ഷാ​ന്ത്
Monday, March 20, 2017 11:46 AM IST
റാ​ഞ്ചി: അ​നു​നി​മി​ഷ​ം ഏ​കാ​ഗ്ര​ത ആ​വ​ശ്യ​പ്പെ​ടു​ന്ന ക്രി​ക്ക​റ്റ് ക​ളി​യി​ല്‍ അ​ശ്ര​ദ്ധ മു​ലം മ​ന​സു പ​ത​റി​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു​പോ​കും. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ മാ​റ്റ് റെ​ന്‍ഷോ​യ്ക്കു സം​ഭ​വി​ച്ച​തും അ​ത്ത​ര​ത്തി​ലു​ള​ള പി​ഴ​വാ​ണ്. റാ​ഞ്ചി ടെ​സ്റ്റി​ന്‍റെ അ​ഞ്ചാം ദി​നം ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍ ഇ​ഷാ​ന്ത് ശ​ര്‍മ​യു​ടെ പ​ന്ത് നേ​രി​ടു​ന്ന​തി​നി​ട​യി​ലാ​ണ് ഓ​സീ​സ് താ​ര​ത്തി​ന് അ​ശ്ര​ദ്ധ വി​ല്ല​നാ​യ​ത് .ക്രീ​സി​നു വെ​ളി​യി​ല്‍ ഇ​റ​ങ്ങി​യ റെ​ന്‍ഷോ​യെ ഔ​ട്ടാ​ക്കാ​ന്‍ ഇ​ഷാ​ന്ത് പ​ന്ത് സ്റ്റ​മ്പ് ല​ക്ഷ്യ​മാ​ക്കി എ​റി​ഞ്ഞ​തോ​ടെ​യാ​ണു സം​ഭ​വ​ത്തി​നു തു​ട​ക്കം. ഇ​തേ​ത്തു​ട​ര്‍ന്നു വ​ല്ലാ​തെ പ്ര​കോ​പി​ത​നാ​യ റ​ണ്‍ഷോ ഇ​ഷാ​ന്തി​നോ​ടു ക​യ​ര്‍ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ അ​ന്പ​യ​റും ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും എ​ത്തി രം​ഗം ശാ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ അ​ത്ര നേ​ര​വും ഏ​റെ ശ്ര​ദ്ധ​യോ​ടെ ക​ളി​ച്ച റെ​ൻ​ഷോ ഇ​ഷാ​ന്തി​ന്‍റെ അ​ടു​ത്ത ര​ണ്ടു പ​ന്തു​ക​ളും അ​ശ്ര​ദ്ധ​യോ​ടെ​യാ​ണ് നേ​രി​ട്ട​ത്. തൊ​ട്ട​ടു​ത്ത പ​ന്തി​ല്‍ റെ​ൻ​ഷോ ആ ​അ​ശ്ര​ദ്ധ​യു​ടെ വി​ല ന​ന്നാ​യി അ​റി​യു​ക​യും ചെ​യ്തു. ഫു​ള്‍ ലെം​ഗ്തി​ല്‍ പാ​ഞ്ഞ​ടു​ത്ത ഇ​ഷാ​ന്തി​ന്‍റെ ബോ​ളി​ല്‍ റെ​ൻ​ഷോ എ​ല്‍ബി​ഡ​ബ്ല്യു ആ​യി പു​റ​ത്താ​യി. ത​ന്നോ​ടു ക​യ​ര്‍ത്തു സം​സാ​രി​ച്ച റെ​ൻ​ഷോ​യു​ടെ വി​ക്ക​റ്റ് നേ​ടി​യ​തി​ന്‍റെ ആ​ഘോ​ഷം ഇ​ഷാ​ന്ത് കെ​ങ്കേ​മ​മാ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.