Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
അഗ്വേറോ സിറ്റിയെ രക്ഷിച്ചു
Tuesday, March 21, 2017 12:16 AM IST
Inform Friends Click here for detailed news of all items Print this Page
മാ​ഞ്ച​സ്റ്റ​ര്‍: മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യും ലി​വ​ര്‍പൂ​ളും പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു. സി​റ്റി​യു​ടെ എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ആ​വേ​ശ​ക​രമാ​യ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് പോ​രാ​ട്ടം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. മു​ന്‍ സി​റ്റി താ​രം ജ​യിം​സ് മി​ല്‍ന​ര്‍ ലി​വ​ര്‍പൂ​ളി​നെ 51-ാം മി​നി​റ്റി​ല്‍ നേ​ടി​യ പെ​നാ​ല്‍റ്റി​യി​ലൂ​ടെ മു​ന്നി​ലെ​ത്തി​ച്ചു. പ​ക്ഷേ സെ​ര്‍ജി​യോ അ​ഗ്വേ​റോ​യു​ടെ 69-ാം മി​നി​റ്റി​ലെ ഗോ​ള്‍ മ​ത്സ​രം സ​മ​നി​ല​യാ​ക്കി. സി​റ്റി​ക്കു​വേ​ണ്ടി അ​ര്‍ജ​ന്‍റൈ​ന്‍ താ​ര​ത്തി​ന്‍റെ ഈ ​സീ​സ​ണി​ലെ 25-ാം ഗോ​ളാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം വി​ജ​യ​ഗോ​ള്‍ നേ​ടാ​ന്‍ ഇ​രു​ടീ​മി​നും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. സി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് നീ​ക്ക​ങ്ങ​ള്‍ കൂ​ടു​ത​ലു​ണ്ടാ​യ​ത്. കെ​വി​ന്‍ ഡി ​ബ്രു​യി​ന്‍റെ അ​ടി പോ​സ്റ്റി​ല്‍ ത​ട്ടി തെ​റി​ച്ചു. അ​വ​സ​ന നി​മി​ഷ​ങ്ങ​ളി​ല്‍ അ​ഗ്വേ​റോ​യ്ക്കും ര​ണ്ട​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു.

മ​ത്സ​ര​ത്തി​ല്‍ സി​റ്റി ഗോ​ള്‍കീ​പ്പ​ര്‍ വി​ല്ലി ക​ബാ​ലെ​റോ​യാ​ണ് കൂ​ടു​ത​ല്‍ സ​മ്മ​ര്‍ദം അ​നു​ഭ​വി​ച്ച​ത്. 57 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഒ​രു പോ​യി​ന്‍റ്് കു​റ​വു​ള്ള ലി​വ​ര്‍പൂ​ള്‍ നാ​ലാ​മ​തും.

ആ​ദ്യപ​കു​തി ക​ന​ത്ത മ​ഴ​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ഇ​രു​ടീ​മും തു​ട​ക്കം മു​ത​ലേ ആ​ക്ര​മ​ണ​ത്തി​നാ​ണ് മു​ന്‍തൂ​ക്കം ന​ല്‍കി​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഫൗ​ളു​ക​ളും തു​ട​ക്ക​ത്തി​ലേ ക​ണ്ടു തു​ട​ങ്ങി. ലി​വ​ര്‍പൂ​ളി​ന്‍റെ എ​മ​റെ കാ​നി​ന്‍റെ തോ​ളി​ല്‍ പി​ടി​ച്ചു​വ​ലി​ച്ചി​ട്ട് യാ​യ ടു​റോ മാ​ര​ക​മാ​യി ഫൗ​ള്‍ ചെ​യ്തു. ഇ​തി​നൊ​പ്പം ട​ച്ച് ലൈ​നി​ല്‍ ര​ണ്ടു ടീ​മി​ന്‍റെ പ​രി​ശീ​ല​ക​രാ​യ പെ​പ് ഗാ​ര്‍ഡി​യോ​ള​യും യു​ര്‍ഗ​ന്‍ ക്ലോ​പ്പും വാ​ഗ്വാ​ദ​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ക​യും ചെ​യ്തു. റ​ഫ​റി ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും സ​മാ​ധാ​നി​പ്പി​ച്ചു.

ഡേ​വി​ഡ് സി​ല്‍വി​യി​ലൂ​ടെ​യാ​ണ് സി​റ്റി​യു​ടെ മു​ന്‍നി​ര​യി​ലേ​ക്കു പ​ന്തു​ക​ള്‍ എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ത​ന്‍റെ മു​ന്‍ ക്ല​ബ്ബി​നെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ റ​ഹീം സ്റ്റെ​ര്‍ലിം​ഗ് പ​ന്തു​മാ​യി പ​ല​പ്പോ​ഴും ലി​വ​ര്‍ഗോ​ള്‍ മു​ഖ​ത്ത് ക​ട​ന്നെ​ങ്കി​ലും ഓ​ഫ് സൈ​ഡ് കെ​ണി താ​ര​ത്തി​ന് ഗോ​ള്‍ നേ​ടാ​ന്‍ ത​ട​സ​മാ​യി. സി​റ്റി​യു​ടെ ര​ണ്ടു പെ​നാ​ല്‍റ്റി അ​പ്പീ​ലു​ക​ള്‍ റ​ഫ​റി നി​ഷേ​ധി​ച്ചു. ബോ​ക്‌​സി​നു​ള്ളി​ല്‍വ​ച്ച് അ​ഗ്വേ​റോ​യെ ജോ​യ​ല്‍ മാ​റ്റി​പ് വീ​ഴ്ത്തി​യ​തി​നും സ്റ്റെ​ര്‍ലിം​ഗി​നെ മി​ല്‍ന​ര്‍ വീ​ഴ്ത്തി​യ​തി​നു​മാ​യി​രു​ന്നു അ​പ്പീ​ലു​ക​ള്‍. ലി​വ​ര്‍പൂ​ളും ര​ണ്ടു സ്‌​പോ​ട് കി​ക്ക് അ​പ്പീ​ലു​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും അ​തും നി​ഷേ​ധി​ച്ചു. റോ​ബ​ര്‍ട്ട് ഫി​ര്‍മി​നോ​യും ആ​ദം ല​ല്ലാ​ന​യു​ടെ​യും ഷോ​ട്ടു​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ക​ബാ​ലെ​റോ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ലി​വ​ര്‍പൂ​ള്‍ പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കി ലീ​ഡ് നേ​ടി. ഗെ​യ്‌ൽ ക്ലി​ച്ചി ഫി​ര്‍മി​നോ​യു​ടെ മു​ക​ളി​ലൂ​ടെ ചാ​ടി ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു പെ​നാ​ല്‍റ്റി കി​ക്ക്. സി​റ്റി​യു​ടെ സ​മ​നി​ല ഗോ​ള്‍ ഡി ​ബ്രു​യി​ന്‍റെ മി​ക​ച്ച നീ​ക്ക​ത്തി​ല്‍നി​ന്നാ​യി​രു​ന്നു. ഡി ​ബ്രു​യി​ന്‍റെ ക്രോ​സി​ല്‍നി​ന്ന് അ​ഗ്വേ​റോ വ​ല​കു​ലു​ക്കി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ടോ​ട്ട​നം 2-1ന് ​സ​താം​പ​ട്‌​ണെ തോ​ല്‍പ്പി​ച്ചു. ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ണ്‍ (14), ഡെ​ലെ അ​ലി (33 പെ​നാ​ല്‍റ്റി) എ​ന്നി​വ​രി​ലൂ​ടെ ടോ​ട്ട​നം അ​ദ്യ പ​കു​തി​യി​ലേ മു​ന്നി​ലെ​ത്തി​യി​രു​ന്നു. 52-ാം മി​നി​റ്റി​ല്‍ ജ​യിം​സ് വാ​ര്‍ഡ് പ്രോ​വ്‌​സ് ഒ​രു ഗോ​ള്‍ മ​ട​ക്കി. 59 പോ​യി​ന്‍റു​മാ​യി ടോ​ട്ട​നം ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.


ആ​ഫ്രി​ക്ക​യു​മെ​ത്തി, ഇ​നി ലോ​ക​ക​പ്പിലേക്ക്
സുദിർമൻ കപ്പ്: ഇ​ന്ത്യ​ക്കു ജ​യം
സെ​ജി​നും ശ്രീ​ക​ല​യും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍
മു​ന്‍ മോ​ട്ടോ ജി​പി ചാ​മ്പ്യ​ന്‍ സൈ​ക്കി​ള്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
സൂ​പ്പ​ര്‍ കിം​ഗ്‌​സ് തിരിച്ചുവ​രു​ന്നു
ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ സ്റ്റാ​ര്‍ സ്‌​പോ​ര്‍ട്‌​സി​ല്‍
കെ​യ്‌​നെ നോട്ട​മി​ട്ട് വ​ന്‍ ക്ല​ബ്ബു​ക​ള്‍
റയൽ മാഡ്രിഡിന് 33-ാം ലാ ലിഗ കിരീടം
ആന്ദ്രെ ആഗസി ജോക്കോയുടെ പരിശീലകനാകുന്നു
മും​ബൈ​ക്ക് 15 കോ​ടി
ശ്രീ​ശാ​ന്തിന്‍റെ ഹർജിയിൽ ബിസിസിഐക്കു നോ​ട്ടീ​സ് അ​യയ്​ക്കാ​ന്‍ നി​ര്‍​ദേ​ശം
ബേ​സി​ല്‍ ത​മ്പി​യെ കെ​സി​എ അ​നു​മോ​ദി​ച്ചു
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്: ലോ​ഗോ എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു
കേ​ര​ളം കി​രീ​ടം നിലനിർത്തി
റൊ​ണാ​ള്‍ഡോ​യ്ക്കു റി​ക്കാ​ര്‍ഡ്
ആ​ല​പ്പു​ഴ ചാ​മ്പ്യ​ന്മാർ
പൂനയെ കീഴടക്കി ഐപിഎൽ കിരീടം മുംബൈ ഇന്ത്യൻസിന്
വിനീ​ത് മിന്നി; ബം​ഗ​ളൂ​രുവിനു ഫെഡറേഷൻ കപ്പ്
സ​ഞ്ജു​വി​ലൊ​തു​ങ്ങി​യ കേ​ര​ളം
യൂറോപ്പിൽ ബ്രസീലിയൻ കൊട്ടിക്കലാശം; ചെൽസി, മോണക്കോ, യുവന്‍റസ്, ബയേൺ ടീമുൾ കപ്പുയർത്തി
കോട്ടയം, തിരുവനന്തപുരം ചാന്പ്യന്മാർ
പോ​ര്‍ച്ചു​ഗ​ലി​നെ സാം​ബി​യ അ​ട്ടി​മ​റി​ച്ചു
അ​ഭി​ഷേ​കി​നു സ്വ​ര്‍ണം
ഐപിഎൽ ഫൈനൽ ഇന്ന്
ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ന് ബ​ഗാ​ന്‍- ബം​ഗ​ളൂ​രു പോ​ര്
റ​യ​ലി​സം കാ​ത്ത് ലാ ​ലി​ഗ
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്: യൂ​റോ​പ്പ് ലൈ​ന​പ്പാ​യി
അ​ര്‍ജ​ന്‍റീ​ന തോ​ല്‍വി​യോ​ടെ തു​ട​ങ്ങി
സാ​നി​യ, ബൊ​പ്പ​ണ്ണ സ​ഖ്യം പു​റ​ത്ത്, ന​ദാ​ലും
ആ​ര്‍ച്ച​റി ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കു സ്വ​ര്‍ണം
യൂ​ത്ത് ബാ​സ്‌​ക​റ്റ് ഫൈ​ന​ല്‍ ഇ​ന്ന്
വി​നീ​തി​നു ജോ​ലി ന​ൽ​കും: മ​ന്ത്രി മൊ​യ്തീ​ൻ
ഐപിഎൽ ഫൈനൽ: മഹാരാഷ്‌ട്ര ഡെർബി
വിനീതിനെ പുറത്താക്കിയ സംഭവത്തിൽ കേന്ദ്രം ഇടപെട്ടു
സ​ച്ചി​നെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യ്ക്ക് കേ​ര​ള​ത്തി​ല്‍ നി​കു​തി​യി​ള​വ്
ഇ​ന്ത്യ​ക്കു ച​രി​ത്ര​വി​ജ​യം
യൂ​ത്ത് ബാ​സ്‌​ക​റ്റ്: കോ​ട്ട​യ​ത്തി​ന് ഇ​ര​ട്ട സെ​മി
എ ബില്യൺ ഡ്രീംസ്: സച്ചിൻ മോദിയെ കണ്ടു
നെ​യ്മ​റി​ല്ലാ​തെ അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ
നാ​ളെ ‘ഫൈ​ന​ല്‍’ ഡേ
ഫിഫ അണ്ടർ 17 ലോകകപ്പ് : കൊ​​ച്ചി കൊ​​ള്ളാം
സം​​ഘാ​​ട​​ക സ​​മി​​തി രൂ​​പീ​​ക​​ര​​ണ യോ​​ഗം 30ന്;​​ മു​​ഖ്യ​​മ​​ന്ത്രി പ​​ങ്കെ​​ടു​​ക്കും
ഐ​​എ​​സ്എ​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ന്ന​​തു സു​​ര​​ക്ഷി​​ത​​മ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍: ഹാ​​വി​​യ​​ര്‍ സെ​​പ്പി
ഫൈ​ന​ലി​ലേ​ക്ക് ഒ​രു മ​ത്സ​രംകൂ​ടി
മോ​ണ​ക്കോ ലീ​ഗ് വ​ണ്‍ ചാ​മ്പ്യ​ന്മാ​ര്‍
ലാ ​ലി​ഗ ചാ​മ്പ്യ​ന്മാ​രെ ഞാ​യ​റാ​ഴ്ച അ​റി​യാം
ടെ​സ്റ്റ് റാ​ങ്കിം​ഗ് ഇ​ന്ത്യ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി
ഇന്ത്യൻ ടീമിനെ മന്‍പ്രീത് സിംഗ് നയിക്കും
യു​വ​ന്‍റ​സി​നു കോ​പ്പ ഇ​റ്റാ​ലി​യ
യൂ​ത്ത് ബാ​സ്‌​കറ്റ്‌​ ബോ​ള്‍: ഇ​ന്ന് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.