സ്‌​പെ​യി​നിനും ഇ​റ്റ​ലി​ക്കും വി​ജ​യം
Saturday, March 25, 2017 11:38 AM IST
റോം: ​ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ യൂ​റോ​പ്യ​ന്‍ മേ​ഖ​ല​യി​ല്‍ ക​രു​ത്ത​ര്‍ക്കു വി​ജ​യം. ഗ്രൂ​പ്പ് ജി​യി​ല്‍ ഇ​റ്റ​ലി അ​ല്‍ബേ​നി​യ​യ്‌​ക്കെ​തി​രേ ക​ട​ന്നു കൂ​ടി​യ​പ്പോ​ള്‍ സ്‌​പെ​യി​ന്‍ ഇ​സ്ര​യേ​ലി​നെ​തി​രേ ആ​ധി​കാ​രി​ക​മാ​യി വി​ജ​യി​ച്ചു. 12-ാം മി​നി​റ്റി​ല്‍ ഡാ​നി​യേ​ല്‍ ഡി ​റോ​സി​യും 80-ാം മി​നി​റ്റി​ല്‍ സി​റോ ഇ​മ്മോ​ബൈ​ലു​മാ​ണ് ഇ​റ്റ​ലി​യു​ടെ സ്‌​കോ​റ​ര്‍മാ​ര്‍. ആ​ദ്യ​ഗോ​ള്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ​യാ​ണ് ഇ​റ്റ​ലി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​റ്റാ​ലി​യ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ജി​യാ​ന്‍ലൂ​യി​ജി ബു​ഫ​ണ്‍ പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ 1000 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ പോ​രാ​ട്ടം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഇ​റ്റ​ലി​ക്കാ​യി 168 മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്കാ​നും ബു​ഫ​ണാ​യി. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ല്‍ അ​ല്‍ബേ​നി​യ​ന്‍ ആ​രാ​ധ​ക​ര്‍ അ​ക്ര​മ​മ​ഴി​ച്ചു​വി​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് മ​ത്സ​രം 10 മി​നി​റ്റ് ത​ട​സ​പ്പെ​ട്ടു. ഇ​തി​നെ​തി​രേ ഫി​ഫ​യു​ടെ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. ഇ​റ്റ​ലി​ക്കു പെ​നാ​ല്‍റ്റി അ​നു​വ​ദി​ച്ച​പ്പോ​ള്‍ മു​ത​ല്‍ അ​ല്‍ബേ​നി​യ​ന്‍ ആ​രാ​ധ​ക​ര്‍ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.

ഗ്രൂ​പ്പ് ജി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ മു​ന്‍ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ സ്‌​പെ​യി​ന്‍ ഇ​സ്ര​യേ​ലി​നെ 4-1നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്‌​പെ​യി​നു വേ​ണ്ടി ഡേ​വി​ഡ് സി​ല്‍വ (13), വി​ട്ടോ​ലോ (45), ഡി​യേ​ഗോ കോ​സ്റ്റ (51), ഇ​സ്‌​കോ (88) എ​ന്നി​വ​രാ​ണ് സ്‌​കോ​ര്‍ ചെ​യ്ത​ത്. 76-ാം മി​നി​റ്റി​ല്‍ റാ​ഫ​ലോ​വി​ന്‍റെ വ​ക​യാ​യി​രു​ന്നു ഇ​സ്ര​യേ​ലി​ന്‍റെ ആ​ശ്വാ​സ​ഗോ​ള്‍. 13 പോ​യി​ന്‍റു​മാ​യി സ്‌​പെ​യി​നാ​ണ് ഗ്രൂ​പ്പി​ല്‍ മു​ന്നി​ല്‍. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ക്രൊ​യേ​ഷ്യ യു​ക്രെ​യ്‌​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. 38-ാം മി​നി​റ്റി​ല്‍ കാ​ളി​നി​ക്കാ​ണ് ക്രൊ​യേ​ഷ്യ​യു​ടെ വി​ജ​യ​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ഓ​സ്ട്രി​യ മോ​ള്‍ഡോ​വ​യെ​യും മാ​സി​ഡോ​ണി​യ ലീ​ക്റ്റന്‍സ്റ്റൈനെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​യ​ര്‍ല​ന്‍ഡ് - വെ​യ്‌ൽസ് മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു.


ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ള്‍

ജ​ര്‍മ​നി - അ​സ​ര്‍ബൈ​ജാ​ന്‍
ഇം​ഗ്ല​ണ്ട് - ലി​ത്വാ​നി​യ
സാ​ന്‍ മ​റീ​നോ - ചെ​ക് റി​പ്പ​ബ്ലി​ക്
മ​ത്സ​ര​ങ്ങ​ള്‍ രാ​ത്രി 9.15ന്
​മാ​ള്‍ട്ട - സ്ലൊ​വാ​ക്യ
മോ​ണ്ടി​നെ​ഗ്രോ - പോ​ള​ണ്ട്
നോ​ര്‍തേ​ണ്‍ അ​യ​ര്‍ല​ന്‍ഡ് - നോ​ര്‍വെ
റൊ​മേ​നി​യ - ഡെ​ന്മാ​ര്‍ക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.