പി​എ​സ്ജി​ക്ക് ഫ്ര​ഞ്ച് ക​പ്പ്
പി​എ​സ്ജി​ക്ക് ഫ്ര​ഞ്ച് ക​പ്പ്
Sunday, May 28, 2017 11:01 AM IST
പാ​രീ​സ്: ഇ​സാ സി​സോ​കോ​യു​ടെ സെ​ല്‍ഫ് ഗോ​ള്‍ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​നു ഫ്ര​ഞ്ച് ക​പ്പ് സ​മ്മാ​നി​ച്ചു. ഫ്ര​ഞ്ച് ക​പ്പ് ഫൈ​ന​ലി​ല്‍ പി​എ​സ്ജി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ആ​ന്‍ഗേ​ഴ്‌​സി​നെ തോ​ല്‍പ്പി​ച്ചു. ഫ്ര​ഞ്ച ലീ​ഗ് വ​ണ്‍ കി​രീ​ടം മോ​ണ​ക്കോ​യ്ക്കു സ​മ്മാ​നി​ക്കേ​ണ്ടി​വ​ന്ന പി​എ​സ്ജി​ക്ക് ഈ ​കി​രീ​ടം ആ​ശ്വാ​സം പ​ക​രു​ന്ന​താ​യി. പി​എ​സ്ജി​യു​ടെ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം കി​രീ​ട​മാ​ണിത്. ക​ളി അ​ധി​ക സ​മ​യ​ത്തേ​ക്കു ക​ട​ക്കു​ന്ന​തി​നു മി​നി​റ്റു​ക​ള്‍ ബാ​ക്കി​നിൽക്കേ​യാ​യി​രു​ന്നു സി​സോ​കോ​യു​ടെ സെ​ല്‍ഫ് ഗോ​ള്‍. കോ​ര്‍ണ​റി​ല്‍നി​ന്നു ഏ​യ്ഞ്ച​ല്‍ ഡി ​മ​രി​യ തൊ​ടു​ത്ത പ​ന്ത് സി​സോ​കോ​യു​ടെ ത​ല​യി​ല്‍ ത​ട്ടി സ്വ​ന്തം വ​ല​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.

ക​ളി​യു​ടെ ആ​ദ്യ 45 മി​നി​റ്റി​ല്‍ പി​എ​സ്ജി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​ക്കി. പ്ര​ത്യേ​കി​ച്ച് എ​ഡി​ന്‍സ​ണ്‍ ക​വാ​നി സു​ന്ദ​ര അ​വ​സ​ര​ങ്ങ​ള്‍ പാ​ഴാ​ക്കി​ക്ക​ള​ഞ്ഞു. ഡി ​മ​രി​യ​യി​ല്‍നി​ന്നും മി​ക​ച്ച നീ​ക്ക​ങ്ങ​ളു​ണ്ടാ​യി. ര​ണ്ടാം പ​കു​തി​യി​ലും അ​ര്‍ജ​ന്‍റൈൻ താ​രം മി​ക​ച്ചു​നി​ന്നു. 58-ാം മി​നി​റ്റി​ല്‍ ഡി ​മ​രി​യ​യു​ടെ ഗോ​ളൊ​ന്നു​റ​ച്ച ഫ്രീ​കി​ക്ക് വ​ല​യു​ടെ പു​റ​ത്താ​യി. എ​ന്നാ​ല്‍ ക​രു​ത്ത​രാ​യ പി​എ​സ്ജി​യു​ടെ മു​ന്നേ​റ്റ​ങ്ങ​ള്‍ ത​ക​ര്‍ക്കാ​ന്‍ ആ​ന്‍ഗേ​ഴ്‌​സി​നാ​യി. ക​ളി അ​ധി​ക സ​മ​യ​ത്തേ​ക്കു നീ​ങ്ങു​മെ​ന്നു തോ​ന്നി​യ അ​വ​സ​ര​ത്തി​ലാ​ണ് നാ​ട​കീ​യ​മാ​യ മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഡി ​മ​രി​യ​യു​ടെ കോ​ര്‍ണ​റി​ല്‍ സി​സോ​ക്കോ സ്വ​ന്തം വ​ല കു​ലു​ക്കി കി​രീ​ടം പി​എ​സ്ജി സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.