'ഹ്യൂ​സേ​ട്ട​ൻ’ അ​ടു​ത്ത സീ​സ​ണി​ൽ ഇ​ല്ല
 ഹ്യൂ​സേ​ട്ട​ൻ’ അ​ടു​ത്ത സീ​സ​ണി​ൽ ഇ​ല്ല
Sunday, May 28, 2017 11:48 AM IST
എ​ഡി​ന്‍ബ​ര്‍ഗ്: ഐ​എ​സ്എ​ലി​ല്‍ നാ​ലാം സീ​സ​ണ് ഒ​രു​ങ്ങു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ന് തി​രി​ച്ച​ടി. മൂ​ന്നാം സീ​സ​ണി​ലെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മാ​ര്‍ക്കീ താ​രം ആ​രോ​ണ്‍ ഹ്യൂ​സ് എ​ന്ന ഹ്യൂ​സേ​ട്ട​ൻ അ​ടു​ത്ത സീ​സ​ണി​ല്‍ ടീ​മി​നൊ​പ്പം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡ് ദേ​ശീ​യ ടീ​മം​ഗ​മാ​യ ഹ്യൂ​സ് സ്‌​കോ​ട്ടി​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ഒ​ന്നാം ഡി​വി​ഷ​ന്‍ ക്ല​ബ്ബു​മാ​യി ഒ​രു വ​ര്‍ഷ​ത്തേ​ക്ക ക​രാ​ര്‍ ഒ​പ്പി​ട്ട​തോ​ടെ​യാ​ണി​ത്.

സ്‌​കോ​ട്ടി​ഷ് ക്ല​ബ്ബാ​യ ഹാ​ര്‍ട്ട് ഓ​ഫ് മി​ഡ്‌​ലൊ​ത്തി​യാ​നു​മാ​യാ​ണ് ഒ​രു വ​ര്‍ഷ​ത്തേ​ക് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ‘’ഹ്യൂ​സേ​ട്ട​ന്‍’’ ക​രാ​ര്‍ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ത​ന്‍റെ ദേ​ശീ​യ ടീ​മാ​യ ഉ​ത്ത​ര അ​യ​ര്‍ല​ന്‍ഡ് ടീ​മി​ല്‍ തു​ട​രു​ന്ന​തി​ന് ഇ​ത് ഏ​റെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഹ്യൂ​സി​ന്‍റെ പ്ര​തീ​ക്ഷ. ഐ​എ​സ്എ​ല്‍ മൂ​ന്നാം സീ​സ​ണി​ല്‍ കേ​ര​ള​ത്തി​നാ​യി ആ​രോ​ണ്‍ ഹ്യൂ​സ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ബ്ലാ​സ്റ്റേ​ഴ്സി​നെ ഫൈ​ന​ലി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ റി​ഷ് താ​രം നി​ർ​ണാ‍യ​ക പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. ഒ​രു ഗോ​ളും ഹ്യൂ​സി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ന്യൂ​കാ​സി​ലി​നാ​യി 205 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് ഹ്യൂ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.