മെ​ക്‌​സി​ക്കോ​യെ ത​ക​ര്‍ത്ത് ജ​മൈ​ക്ക ഗോൾഡ് കപ്പ് ഫൈനലിൽ
Monday, July 24, 2017 11:27 AM IST
ലോ​സ് ആ​ഞ്ച​ല​സ്: കെ​മ​ര്‍ ലോ​റ​ന്‍സ് 88-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ള്‍ ജ​മൈ​ക്ക​യെ കോ​ണ്‍കാ​ക​ഫ് ഗോ​ള്‍ഡ് ക​പ്പ് ഫുട്ബോൾ ഫൈ​ന​ലി​ലെ​ത്തി​ച്ചു. സെ​മി ഫൈ​ന​ലി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മെ​ക്‌​സി​ക്കോ​യെ ജ​മൈ​ക്ക ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി.
മേ​ജ​ര്‍ സോ​ക്ക​ര്‍ ലീ​ഗി​ല്‍ ന്യൂ​യോ​ര്‍ക്ക് റെ​ഡ് ബു​ള്‍സി​നാ​യി ക​ളി​ക്കു​ന്ന പ്ര​തി​രോ​ധ​താ​രം ലോ​റ​ന്‍സി​ന്‍റെ ഫ്രീ​കി​ക്ക് വ​ള​ഞ്ഞു വ​ല​യി​ല്‍ പ​തി​ക്കു​ന്ന​ത് മെ​ക്‌​സി​ക്ക​ന്‍ നി​ര​യ്ക്ക് ആ​ശ്ച​ര്യ​ത്തോ​ടെ നോ​ക്കി​നി​ല്‍ക്കാ​നേ സാ​ധി​ച്ചു​ള്ളു. നാ​ളെ ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ജ​മൈ​ക്ക ആ​തി​ഥേ​യ​രാ​യ യുഎസ്എയെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.