അ​സ​രം​ഗ യു​എ​സ് ഓ​പ്പ​ണി​ൽ ഇ​ല്ല
അ​സ​രം​ഗ യു​എ​സ് ഓ​പ്പ​ണി​ൽ ഇ​ല്ല
Tuesday, August 22, 2017 11:18 AM IST
ന്യൂ​യോ​ര്‍ക്ക്: യുഎ​സ് ഓ​പ്പ​ണി​ല്‍ ര​ണ്ടു​ത​വ​ണ റ​ണ്ണ​ര്‍ അ​പ്പാ​യ ബെ​ല​റൂ​സ് താ​രം വി​ക്ടോ​റി​യ അ​സ​രം​ഗ ഇ​ത്ത​വ​ണ​ത്തെ യു ​എ​സ് ഓ​പ്പ​ണി​ല്‍ നി​ന്നു പി​ന്മാ​റി.

എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള ത​ന്‍റെ കു​ഞ്ഞ് ലി​യോ​യ്ക്ക് അ​മ്മ​യെ​ന്ന നി​ല​യ്ക്ക് സാ​മീ​പ്യ​വും സം​ര​ക്ഷ​ണവും ഏ​റെ ആ​വ​ശ്യ​മു​ള്ള സ​മ​യ​മാ​യ​തി​നാ​ലാ​ണ് താ​ന്‍ ത​ത്്കാ​ല​ത്തേ​ക്ക് പി​ന്മാ​റു​ന്ന​തെ​ന്ന് അ​സ​രം​ഗ പ​റ​ഞ്ഞു.

താ​ന്‍ പി​ന്‍വാ​ങ്ങി​യേ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച അ​സ​രം​ഗ സൂ​ച​ന ന​ല്‍കി​യി​രു​ന്നു.

കു​ഞ്ഞി​നെ​യും കൊ​ണ്ട് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ക പ്രാ​യോ​ഗി​ക​മ​ല്ല. ത​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട ടൂ​ര്‍ണ​മെ​ന്‍റ് ത​ത്ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കു​ന്ന​ത് അ​തി​നേ​ക്കാ​ള്‍ പ്രി​യ​പ്പെ​ട്ട മ​ക​നു​വേ​ണ്ടി​യാ​ണ്.

അ​ടു​ത്ത വ​ര്‍ഷം തി​രി​ച്ചെ​ത്തു​മെ​ന്നും താ​രം ഉ​റ​പ്പു ന​ല്‍കി. 2012ലും 2013​ലും ഫൈ​ന​ല്‍ വ​രെ​യെ​ത്തി​യ അ​സ​രം​ഗ സൂ​പ്പ​ര്‍താ​രം സെ​റീ​ന വി​ല്യം​സി​നു മു​ന്നി​ലാ​ണ് ര​ണ്ടു ത​വ​ണ​യും കീ​ഴ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.