കായിക അവാർഡുകൾ പ്രഖ്യാപിച്ചു
കായിക അവാർഡുകൾ പ്രഖ്യാപിച്ചു
Tuesday, August 22, 2017 11:18 AM IST
ന്യൂ​ഡ​ല്‍ഹി: ഈ​ വ​ര്‍ഷ​ത്തെ രാ​ജീ​വ്ഗാ​ന്ധി ഖേ​ല്‍ര​ത്‌​ന പു​ര​സ്‌​കാ​രം പാ​രാ അ​ത്‌​ല​റ്റ് ദേ​വേ​ന്ദ്ര ജ​ജാ​രി​യ​യും മു​ന്‍ ഇ​ന്ത്യ​ന്‍ ഹോ​ക്കി ക്യാ​പ്റ്റ​ന്‍ സ​ര്‍ദാ​ര്‍ സിം​ഗും സ്വ​ന്ത​മാ​ക്കി. ഇ​ന്ന​ലെ​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ കാ​യി​ക​മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. മു​ന്‍ ഒ​ളി​മ്പ്യ​ന്മാ​രും അ​ര്‍ജു​ന, ദ്രോ​ണാ​ചാ​ര്യ , ധ്യാ​ന്‍ച​ന്ദ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളും കാ​യി​ക മ​ന്ത്രാ​ല​യ​വും ഉ​ള്‍പ്പെ​ട്ട സെ​ല​ക‌്ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് ജേ​താ​ക്ക​ളെ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കാ​യി​ക​ബ​ഹു​മ​തി​യാ​യ ഖേ​ല്‍ര​ത്‌​ന​യ്ക്ക് അ​ര്‍ഹ​ത നേ​ടു​ന്ന ആ​ദ്യ പാ​രാ​ലി​മ്പ്യ​ന്‍ കൂ​ടി​യാ​ണ് ജ​ജാ​രി​യ.

പാ​രാ​ലി​മ്പി​ക്‌​സി​ല്‍ ര​ണ്ടു ജാ​വ​ലി​ന്‍ സ്വ​ര്‍ണ​ങ്ങ​ളാ​ണ് ജാ​ജ​രി​യ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ജ​സ്റ്റി​സ് സി.​കെ താ​ക്ക​ര്‍ നേ​തൃ​ത്വം ന​ല്കു​ന്ന സെ​ല​ക്‌ഷ​ന്‍ ക​മ്മി​റ്റി ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത​തും പാ​രാ​ലി​മ്പ്യ​നെ​യാ​യി​രു​ന്നു. സ​ര്‍ദാ​റി​നെ ര​ണ്ടാ​മ​താ​യി പ​രി​ഗ​ണി​ച്ച സെ​ല​ക‌്ഷ​ന്‍ ക​മ്മി​റ്റി ഒ​ടു​വി​ല്‍ ഇരുവരെയും അ​ര്‍ഹ​രാ​ക്കു​ക​യാ​യി​രു​ന്നു.


സി​വി​ലി​യ​ന്‍ ബ​ഹു​മ​തി​യാ​യ പ​ദ്മ​ശ്രീ 2015ല്‍ ​ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ള്ള സ​ര്‍ദാ​ര്‍ ര​ണ്ടു ത​വ​ണ ഏ​ഷ്യ​ന്‍ ഗെ​യിം​സ് മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ണ്ട്. ഖേ​ല്‍ ര​ത്‌​ന​യ്ക്കു പു​റ​മെ മ​റ്റു പു​ര​സ്‌​കാ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ശീ​ല​ക​ര്‍ക്കു ന​ല്‍കി വ​രു​ന്ന ദ്രോ​ണാ​ചാ​ര്യ അ​വാ​ര്‍ഡി​ന് ഏ​ഴു പേ​ര്‍ അ​ര്‍ഹ​രാ​യി. അ​ര്‍ജു​ന അ​വാ​ര്‍ഡ് നേ​ടി​യ 17 പേ​രി​ല്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, പാ​രാ അ​ത്‌​ല​റ്റ് മാ​രി​യ​പ്പ​ന്‍, വ​രു​ണ്‍ സിം​ഗ് ഭാ​ട്ടി, ഹോ​ക്കി താ​രം എ​സ്.​വി.​സു​നി എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.