ഐ​എ​സ്എ​ൽ നാ​ലാം സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന മ​ത്സ​രം;അ​ത്‌​ല​റ്റി​ക്കോ ഡി ​കോ​ൽ​ക്ക​ത്ത Vs​ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്
ഐ​എ​സ്എ​ൽ നാ​ലാം സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന മ​ത്സ​രം;അ​ത്‌​ല​റ്റി​ക്കോ ഡി ​കോ​ൽ​ക്ക​ത്ത Vs​ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്
Friday, September 22, 2017 11:44 AM IST
മും​ബൈ: ഐ​എ​സ്എ​ൽ നാ​ലാം സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന മ​ത്സ​രം നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ അ​ത്‌​ല​റ്റി​ക്കോ ഡി ​കോ​ൽ​ക്ക​ത്ത​യും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ത​മ്മി​ൽ. ന​വം​ബ​ർ 17ന് ​കോ​ൽ​ക്ക​ത്ത​യി​ലാ​ണ് മ​ത്സ​രം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ഉ​ദ്ഘാ​ട​ന പോ​രാ​ട്ടം. കോ​ൽ​ക്ക​ത്ത​യ്ക്കു മു​ന്നി​ൽ കി​രീ​ടം അ​ടി​യ​റ​വ​ച്ച​തി​ന്‍റെ ക്ഷീ​ണം അ​ക​റ്റാ​നൊ​രു വി​ജ​യ​ത്തു​ട​ക്ക​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ല​ക്ഷ്യം വ​യ്ക്കു​ക.

ബം​ഗ​ളൂ​രു എ​ഫ്സി, ജം​ഷ​ഡ്പു​ർ എ​ഫ്സി എ​ന്നീ പു​തി​യ ടീ​മു​ക​ളും ചേ​രു​ന്ന​തോ​ടെ ഇ​ത്ത​വ​ണ പ​ത്ത് ക്ല​ബ്ബു​ക​ൾ ഐ​എ​സ്എ​ൽ പോ​രി​നി​റ​ങ്ങും. ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ 95 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യും തീ​യ​തി​യും പി​ന്നീ​ടേ അ​റി​യി​ക്കൂ. ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 5.30, രാ​ത്രി എ​ട്ട് എ​ന്നി​ങ്ങ​നെ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. ബാ​ക്കി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി എ​ട്ടി​ന് മാ​ത്ര​മേ മ​ത്സ​രം ഉ​ണ്ടാ​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.