സ്കൂ​ൾ കാ​യി​ക​മേ​ള തീ​യ​തി​ നീട്ടി
Friday, September 22, 2017 11:44 AM IST
പാ​​ലാ: സം​​സ്ഥാ​​ന സ്കൂ​​ൾ കാ​​യി​​കോ​​ത്സ​​വം ഒ​​ക്ടോ​​ബ​​ർ 20 മുതൽ 23വരെ ആക്കി നീട്ടിയ​​താ​​യി കാ​​യി​​ക​​മേ​​ള​​യു​​ടെ ഓ​​ർ​​ഗ​​നൈ​​സിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു. നേ​​ര​​ത്തെ ഒ​​ക്ടോ​​ബ​​ർ 13 മുതൽ 16 വരെയാ​​യി​​രു​​ന്നു തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്. സ്കൂ​​ൾ കാ​​യി​​ക​​മേ​​ള ന​​ട​​ത്ത​​പ്പെ​​ടു​​ന്ന പാ​​ലാ സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് സ്റ്റേ​​ഡി​​യം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്നും കെ.​​എം. മാ​​ണി പ​​റ​​ഞ്ഞു.

പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഇ​​ന്ന​​ലെ കൂ​​ടി​​യ കാ​​യി​​ക​​മേ​​ള ക​​മ്മ​​ിറ്റി ചെ​​യ​​ർ​​മാ​​ൻ​​മാ​​രു​​ടെ​​യും ക​​ണ്‍​വീ​​ന​​ർ​​മാ​​രു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും സം​​യു​​ക്ത യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു കാ​​യി​​ക​​മേ​​ളയുടെ തീ​​യ​​തി​​യി​​ൽ മാ​​റ്റം വ​​രു​​ത്തി​​യ​ത്.


സ​​ബ് ജി​​ല്ലാ, റ​​വ​​ന്യു ജി​​ല്ലാ കാ​​യി​​ക​​മേ​​ള​​ക​​ൾ പു​​തി​​യ നി​​യ​​മാ​​വ​​ലി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്താനാവ​​ശ്യ​​മാ​​യ സ​​മ​​യം ഉ​​റ​​പ്പു​​വ​​രു​​ത്താ​​നും മ​​ഴ​​മൂ​​ലം സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ ആ​​വ​​ശ്യ​​ത്തി​നു ല​​ഭി​​ക്കാ​​തെ വ​​ന്ന​​തു​​മാ​​ണ് തീ​​യ​​തി​​യി​​ൽ മാ​​റ്റം വ​​രു​​ത്താൻ കാരണമെന്ന് റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ച വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ കെ.​​വി. മോ​​ഹ​​ൻ​​കു​​മാ​​ർ പ​​റ​​ഞ്ഞു.

ഒ​​ക്ടോ​​ബ​​ർ 19നു താ​​ര​​ങ്ങ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ക്കും. ദീ​​പ​​ശി​​ഖ പൂ​​ഞ്ഞാ​​ർ ജി.​​വി. രാ​​ജ സ്മാ​​ര​​ക​​ത്തി​​ൽ​നി​​ന്ന് 19നു ​​പ്ര​​യാ​​ണ​​മാ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.