ആദ്യ ജയം ഘാനയ്ക്ക്
Friday, October 6, 2017 12:21 PM IST
ന്യൂ​ഡ​ല്‍ഹി: പോ​രാ​ളി​ക​ളു​ടെ രാ​ജാ​വ് എ​ന്ന ഘാ​ന​യു​ടെ പേ​രി​ന്‍റെ പാ​ര​മ്പ​ര്യം കാ​ത്തു സൂ​ക്ഷി​ച്ച് ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ല്‍ ഡ​ല്‍ഹി​യി​ലെ ആ​ദ്യ വി​ജ​യം ഘാ​ന സ്വ​ന്ത​മാ​ക്കി. ക​ളം നി​റ​ഞ്ഞു ക​ളി​ച്ച ഘാ​ന​യ്്ക്കാ​യി​രു​ന്നു തു​ട​ക്കം മു​ത​ല്‍ ഗ്രൗ​ണ്ടി​ല്‍ ആ​ധി​പ​ത്യം. 39-ാം മി​നി​ട്ടി​ല്‍ സാ​ദി​ക്ക് ഇ​ബ്രാ​ഹി​മി​ലൂ​ടെ ഘാ​ന വി​ജ​യ ഗോ​ള്‍ നേ​ടി. പ്ര​തി​രോ​ധ​ങ്ങ​ളും മു​ന്നേ​റ്റ​ങ്ങ​ളും ഒ​ന്നൊ​ന്നാ​യി പാ​ളി​യ കൊ​ള​ംബി​യ വി​ടാ​തെ പി​ന്തു​ട​ര്‍ന്നെ​ങ്കി​ലും 1-0 എ​ന്ന ഗോ​ള്‍ നി​ല​യി​ല്‍ പി​ടി​ച്ചു കെ​ട്ടാ​ന്‍ ഘാ​ന​യ്ക്കാ​യി.

വ​ന്‍മ​തി​ലാ​യി ഡ​ണ്‍ലാ​ന്‍ഡ്

ഘാ​ന​യു​ടെ ഗോ​ള്‍മു​ഖ​ത്ത് കൊ​ളം​ബി​യ​ന്‍ ആ​ക്ര​മ​ണ​ങ്ങ​ളെ കൈ​യി​ലൊ​തു​ക്കി​യും ത​ട്ടി​യ​ക​റ്റി​യും നി​ന്ന ഗോ​ളി ഡ​ണ്‍ലാ​ന്‍ഡ് ഇ​ബ്രാ​ഹി​മാ​യി​രു​ന്നു വി​ജ​യ​ത്തി​ന്‍റെ അ​വ​സാ​ന​ക്കു​തി​പ്പു വ​രെ ഘാ​ന​യ്ക്കു ചു​ക്കാ​ന്‍ പി​ടി​ച്ചു നി​ന്ന​ത്. ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​ന ഘ​ട്ട​ങ്ങ​ളി​ല്‍ സ​മ​നി​ല​യെ​ങ്കി​ലും പി​ടി​ക്കാ​നു​ള്ള കൊ​ള​ംബിയ​ന്‍ ശ്ര​മ​ങ്ങ​ള്‍ ഡ​ണ്‍ലാ​ന്‍ഡ് ഒ​ന്നൊ​ന്നാ​യി ത​ട്ടി​ത്തെ​റി​പ്പി​ച്ചു കൊ​ണ്ടി​രു​ന്നു.


സാ​ദി​ക്ക് എ​ന്ന ഘാ​ന​ക്കു​ട്ടി

മു​പ്പ​താം മി​നി​ട്ടി​ല്‍ ഇ​രു വ​ശ​ത്തു നി​ന്നും ആ​ക്ര​മി​ച്ചു ക​ളി​ക്കാ​ന്‍ കൊ​ള​ംബി​യ ആ​രം​ഭി​ച്ച​തും ക​ളി​ക്ക​ളം കൈ​യ​ട​ക്കി ഘാ​ന പി​ടി​ച്ചു നി​ന്നു. ഷോ​ര്‍ട്ട് പാ​സു​ക​ള്‍ കൈ​മാ​റി കൊ​ള​ംബിയ താ​ളം ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 39-ാം മി​നി​ട്ടി​ല്‍ സാ​ദി​ക്ക് ഇ​ബ്രാം വ​ല​തു വ​ശ​ത്തു നി​ന്നു പാ​ഞ്ഞെ​ത്തി ആ​ദ്യ ഗോ​ള​ടി​ച്ച​ത്. ഇ​ട​തു വ​ശ​ത്ത് നി​ന്ന് കൊ​ള​ംബിയ​ന്‍ പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് എ​റി​ക് അ​യ്യ ന​ല്‍കി​യ പാ​സ് സാ​ദി​ക്ക് ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.