കിവീസിനു ജ​യം; കോഹ്‌ലിയുടെ സെഞ്ചുറി പാഴായി
കിവീസിനു ജ​യം; കോഹ്‌ലിയുടെ സെഞ്ചുറി പാഴായി
Sunday, October 22, 2017 10:54 AM IST
മും​ബൈ: ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നു ജ​യം. ആ​റു വി​ക്ക​റ്റി​നാ​ണ് കി​വീ​സ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 281 റ​ണ്‍സി​ന്‍റെ വി​ജ​യ ല​ക്ഷ്യം ഒ​രോ​വ​ർ ബാ​ക്കി​യി​രി​ക്കേ 284 റ​ണ്‍സ് നേ​ടി​യ കി​വീ​സ് മ​റി​ക​ട​ന്നു. ടോം ​ലാ​ഥം (105 നോ​ട്ടൗ​ട്ട്), റോ​സ് ടെ​യ്‌​ല​ർ (95) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കി​വീ​സി​ന് ജ​യ​മൊ​രു​ക്കി​യ​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി​യു​ടെ 125 റ​ണ്‍സാ​ണ് മി​ക​ച്ച സ്കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്. വിരാടിന്‍റെ 31-ാം ഏകദിന സെഞ്ചുറി യാണിത്. സെ​ഞ്ചു​റി നേ​ട്ട​ത്തി​ൽ ഓസീസ് താ​രം റി​ക്കി പോ​ണ്ടിം​ഗി​നെ മ​റി​ക​ട​ന്നു കോ​ഹ്‌​ലി ര​ണ്ടാ​മ​തെ​ത്തി. 49 ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ൾ സ്വ​ന്ത​മാ​ക്കി​യ സ​ച്ചി​ൻ മാ​ത്ര​മാ​ണ് ഇ​നി കോ​ഹ്‌​ലി​ക്കു മു​ന്നി​ലു​ള്ള​ത്. 1987ൽ ​ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ അ​സ്ഹ​റു​ദ്ദീ​നും 1996ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ സ​ച്ചി​നു​മാ​ണ് വാ​ങ്ക​ഡേ​യി​ൽ ഇതിനുമുന്പ് സെ​ഞ്ചു​റി നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.