അന്താരാഷ്്ട്ര സൗഹൃദ ഫുട്ബോൾ: ജർമനിക്കു സമനില, ഫ്രാൻസിനു ജയം
Saturday, November 11, 2017 1:20 PM IST
ല​ണ്ട​ന്‍: അ​ന്താ​രാ​ഷ് ട്ര ​സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​ര്‍മ​നി​ക്കും ബെ​ല്‍ജി​യ​ത്തി​നും സ​മ​നി​ല. ഫ്രാ​ന്‍സി​നു ജ​യം. ലോ​ക ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി​യും യു​വ​താ​ര​ങ്ങ​ള്‍ നി​റ​ഞ്ഞ ഇം​ഗ്ല​ണ്ടും വെം​ബ്ലി​യി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഏ​ഴു പ്ര​ധാ​ന ക​ളി​ക്കാ​രെ ഉ​ള്‍പ്പെ​ടു​ത്താ​തെ​യാ​ണ് ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പി​നു മു​മ്പു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന് ഒ​രു​ങ്ങി​യ​ത്. ലോ​ക ചാ​മ്പ്യ​ന്മാ​ര്‍ക്കെ​തി​രേ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ യു​വ സം​ഘം പ​രി​ശീ​ല​ക​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ കാ​ത്തു.

ബെ​ല്‍ജി​യ​ത്തി​ലെ കിം​ഗ്ബൗ​ ഡൗ​ണ്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ബെ​ല്‍ജി​യം-​മെ​ക്‌​സി​ക്കോ മ​ത്സ​രം 3-3 ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ബെ​ല്‍ജി​യ​ത്തി​നാ​യി റൊ​മേ​ലു ലു​ക്കാ​ക്കു ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ​പ്പോ​ല്‍ മെ​ക്‌​സി​ക്കോ​യു​ടെ ഹി​ര്‍വിം​ഗ് ലോ​സ​നോ​യും ര​ണ്ടു ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. എ​ഡ​ന്‍ ഹ​സാ​ര്‍ഡും ആ​ന്ദ്രെ ഗു​ര്‍ഡാ​ഡോ​യും വ​ല​കു​ലു​ക്കി.

17-ാം മി​നി​റ്റി​ല്‍ ഹ​സാ​ര്‍ഡ് ബെ​ല്‍ജി​യ​ത്തെ മു​ന്നി​ലെ​ത്തി​ച്ചു. ആ​ദ്യ പ​കു​തി പി​രി​യും​മു​മ്പേ മെ​ക്‌​സി​ക്കോ സ​മ​നി​ല പി​ടി​ച്ചു. ഹാ​വി​യ​ര്‍ ഹെ​ര്‍ണാ​ണ്ട​സി​നെ ബോ​ക്‌​സി​നു​ള്ളിൽ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു പെ​നാ​ല്‍റ്റി. കി​ക്കെ​ടു​ത്ത ഗു​ര്‍ഡാ​ഡോ (38) വ​ല കു​ലു​ക്കി. 55-ാം മി​നി​റ്റി​ല്‍ ലു​ക്കാ​ക്കു ബെ​ല്‍ജി​യ​ത്തി​നു ലീ​ഡ് ന​ല്‍കി. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ മെ​ക്‌​സി​ക്കോ ലോ​സ​നോ​യി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. 60-ാം മി​നി​റ്റി​ല്‍ ഒ​രു ഗോ​ളു​കൂ​ടി​യ​ടി​ച്ച് ലോ​സ​നോ മെ​ക്‌​സി​ക്കോ​യ്ക്കു ലീ​ഡ് ന​ല്‍കി. എ​ന്നാ​ല്‍ പ​ത്ത് മി​നി​റ്റ് ക​ഴി​ഞ്ഞ് ലു​ക്കാ​ക്കു​വി​ന്‍റെ ഷോ​ട്ട് ബെ​ല്‍ജി​യ​ത്തി​നു സ​മ​നി​ല സ​മ്മാ​നി​ച്ചു.


ഫ്രാ​ന്‍സ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് വെ​യ​്‌ല്‍സി​നെ തോ​ല്‍പ്പി​ച്ചു. അ​ന്‍റോ​ണി ഗ്രീ​സ്മാ​ന്‍ (18), ഒ​ളി​വ​ര്‍ ഗി​രു (71) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ഫ്രാ​ന്‍സി​ന്‍റെ മു​ന്‍നി​ര​യി​ല്‍ ഗ്രീ​സ്മാ​ന്‍, ഗി​രു എ​ന്നി​വ​ര്‍ക്കൊ​പ്പം ഫോ​മി​ലു​ള്ള കൈ​ലി​ന്‍ എം​ബാ​പ്പെ​യു​മു​ണ്ടാ​യി​രു​ന്നു. പോ​ര്‍ച്ചു​ഗ​ല്‍ 3-0ന് ​സൗ​ദി അ​റേ​ബ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ സെ​ര്‍ബി​യ 2-0ന് ​ചൈ​ന​യെ​യും യു​ക്രെ​യ്ന്‍ 2-1ന് ​സ്ലോ​വാ​ക്യ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. പോ​ള​ണ്ട്-​ഉ​റു​ഗ്വെ മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​യി.

അ​ര്‍ജ​ന്‍റീ​ന​യ്ക്കു ജ​യം

മോ​സ്‌​കോ: അ​ന്താ​രാ​ഷ് ട്ര ​സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ അ​ര്‍ജ​ന്‍റീ​ന റ​ഷ്യ​യ്ക്കെതിരേ ക​ഷ്ടി​ച്ചു ജ​യി​ച്ചു. ല​യ​ണ​ല്‍ മെ​സി, സെ​ര്‍ജി​യോ അ​ഗ്വേ​റോ, എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ എ​ന്നി​വ​ട​ങ്ങി​യ വ​ന്‍ താ​ര​നി​ര അ​ണി​നി​ര​ന്ന അ​ര്‍ജ​ന്‍റീ​ന​യ്ക്കു ലോ​ക​ക​പ്പി​ന്‍റെ ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യി​ല്‍ ത​ങ്ങ​ളു​ടെ താ​ര​സ​മ്പ​ത്തി​നൊ​ത്ത പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. 86-ാം മി​നി​റ്റി​ല്‍ അ​ഗ്വേ​റോ​യു​ടെ ഹെ​ഡ​റാ​ണ് അ​ര്‍ജ​ന്‍റീ​ന​യ്ക്കു ജ​യം ന​ല്‍കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.