അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ്: മാംഗളൂരു മുന്നില്‍; വനിതകളിൽ എംജി
അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ്: മാംഗളൂരു മുന്നില്‍; വനിതകളിൽ എംജി
Thursday, December 14, 2017 1:49 PM IST
ഗു​ണ്ടൂ​ര്‍: അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള സ​ര്‍വ​ക​ലാ​ശാ​ല​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി കു​തി​ക്കു​ന്നു. മീ​റ്റ് ര​ണ്ടു ദി​നം പി​ന്നി​ടു​മ്പോ​ള്‍ അ​വ​ര്‍ 74 പോ​യി​ന്‍റു​മാ​യി മു​ന്നി​ലാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് 37 പോ​യി​ന്‍റാ​ണു​ള്ള​ത്. മൂ​ന്നാം സ്ഥ​ാ​ന​ത്ത് 36 പോ​യി​ന്‍റു​ള്ള എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ്.

അ​തേ​സ​മ​യം, വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി 24 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തു​​ണ്ട്. മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് ര​ണ്ടാ​മ​ത്; 22 പോ​യി​ന്‍റ്. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ 52 പോ​യി​ന്‍റോ​ടെ മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. 24 പോ​യി​ന്‍റോ​ടെ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് ര​ണ്ടാ​മ​ത്. 110 മീ​​​റ്റ​​​ർ ഹ​​​ർ​​​ഡി​​​ൽ​​​സി​​​ൽ കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ മെ​​​യ്മോ​​​ൻ പൗ​​​ലോ​​​സ് മീ​​​റ്റ് റി​​​ക്കാർഡോ​​​ടെ സ്വ​​​ർ​​​ണം നേ​​​ടി. സ​​മ​​യം 14.19 സെ​​ക്ക​​ൻ​​ഡ്. തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലെ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് മെ​​​യ്മോ​​​ൻ. എം.​​​സി. വ​​​ർ​​​ഗീ​​​സി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് മെ​​​യ്മോ​​​ൻ പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​ന്ന​​​ത്.​​ഈ ​ഇ​​​ന​​​ത്തി​​​ൽ എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സ​​​ച്ചി​​​ൻ ബി​​​നു (14.30) വെ​​​ള്ളി മെ​​​ഡ​​​ൽ ക​​​ര​​​സ്ഥ​​​മാ​​​ക്കി.​​ കോ​​ത​​മം​​ഗ​​ലം എം​​​എ കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ സ​​​ച്ചി​​​ൻ കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ കോ​​​ച്ച് പി.​​​പി. പോ​​​ളി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം.

ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ലോം​​​ഗ്ജം​​​പി​​​ൽ ശ്രീ​​​കൃ​​​ഷ്ണ കോ​​​ള​​​ജ് ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ മു​​​ഹ​​​മ്മ​​​ദ് അ​​​നീ​​​സ് കാ​​​ലി​​​ക്ക​​​ട്ടി​​​നു​​​വേ​​​ണ്ടി വെ​​​ള്ളി മെ​​​ഡ​​​ൽ നേ​​​ടി. ദൂ​​രം 7.49 മീ​​റ്റ​​ർ. മ​​ദ്രാ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ പി.​​എ​​സ്. വി​​ഷ്ണു​​വി​​നാ​​ണ് (7.68) സ്വ​​ർ​​ണം. പു​​രു​​ഷ​​ന്മാ​​രു​​ടെ 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ ചേ​​സി​​ൽ കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ബി​​​പി​​​ൻ ജോ​​​ർ​​​ജ് വെ​​​ള്ളി മെ​​​ഡ​​​ൽ നേ​​​ടി. സ​​മ​​യം 9: 18.36. ഈ​​യി​​ന​​ത്തി​​ൽ മം​​ഗ​​ളൂ​​രു യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ഹ​​രി​​പ​​ക്‌​​ഷ് സിം​​ഗി​​നാ​​ണ് സ്വ​​ർ​​ണം. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ബി​​പി​​ൻ, പൗ​​ലോ​​സി​​ന്‍റെ കീ​​ഴി​​ലാ​​ണ് പ​​രി​​ശീ​​ലി​​ക്കു​​ന്ന​​ത്.


ഈ​​യി​​​ന​​​ത്തി​​​ൽ എം​​​ജി​​​യു​​​ടെ ക്രി​​​സ്റ്റ്യ​​ൻ വി​​​ൽ​​​സ​​​ണ് ആ​​​റാം സ്ഥാ​​​ന​​ത്തെ​​ത്താ​​നേ ക​​ഴി​​ഞ്ഞു​​ള്ളൂ. വ​​​നി​​​ത​​​ക​​​ളു​​​ടെ 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ ചേ​​സി​​ൽ ശ്രു​​​തി എം.​​​എ​​​സ്. ആ​​​റാം സ്ഥാ​​​ന​​ത്താ​​ണ് ഫി​​നി​​ഷ് ചെ​​യ്ത​​ത്. 800 മീ​​​റ്റ​​​റി​​​ൽ കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റെ മെ​​​ഡ​​​ൽ പ്ര​​​തീ​​​ക്ഷ​​​യാ​​​യി​​​രു​​​ന്ന അ​​​ബി​​​ത മേ​​​രി മാ​​നു​​വ​​ലി​​നു നാ​​ലാം സ്ഥാ​​നം കൊ​​ണ്ടു തൃ​​പ്തി​​പ്പെ​​ടേ​​ണ്ടി​​വ​​ന്നു.

വ​​​നി​​​ത​​​ക​​​ളു​​​ടെ പോ​​​ൾ​​​വോൾട്ടിൽ ജ​​യ്ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ബം​​​ഗ​​​ളൂ​​​രു​​​വി​​​നു​​​വേ​​​ണ്ടി മ​​​ത്സ​​​രി​​​ച്ച മ​​​ലയാ​​​ളി​​​യാ​​​യ മ​​​രി​​​യ ജ​​​യ്സ​​​ൺ പു​​​തി​​​യ മീ​​​റ്റ് റി​​​ക്കാ​​​ർ​​​ഡോ​​​ടെ സ്വ​​​ർ​​​ണം നേ​​​ടി. ഉ​​യ​​രം 3.65 മീ​​റ്റ​​ർ. മു​​ന്പ് പാ​​ലാ ജം​​പ്സ് അ​​ക്കാ​​ഡ​​മി താ​​ര​​മാ​​യി​​രു​​ന്ന മ​​രി​​യ ഇ​​പ്പോ​​ൾ ബം​​ഗ​​ളൂ​​രു​​വി​​ലു​​ള്ള അ​​ഞ്ജു ബോ​​ബി ജോ​​ർ​​ജ് അ​​ക്കാ​​ഡ​​മി​​യി​​ലാ​​ണ് പ​​രി​​ശീ​​ലി​​ക്കു​​ന്ന​​ത്.

ഈ​​യി​​ന​​ത്തി​​ൽ കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ അ​​ഞ്ജ​​ലി ഫ്രാ​​ൻ​​സി​​സ് വെ​​ങ്ക​​ലം നേ​​ടി. ഉ​​യ​​രം 3.30 മീ​​റ്റ​​ർ. പു​​രു​​ഷ​​ന്മാ​​രു​​ടെ 800 മീ​​റ്റ​​റി​​ൽ ഡ​​ൽ​​ഹി യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്കു വേ​​ണ്ടി മ​​ത്സ​​രി​​ച്ച അ​​മോ​​ജ് ജേക്ക​​ബ് മീ​​റ്റ് റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണം നേ​​ടി. സ​​മ​​യം ഒ​​രു മി​​നി​​റ്റ് 49.70 സെ​​ക്ക​​ൻ​​ഡ്. അ​​മോ​​ജി​​ന്‍റെ ര​​ണ്ടാം മെ​​ഡ​​ലാ​​ണി​​ത്.

ഡോ. ജിമ്മി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.