മ​ല​ന് സെ​ഞ്ചു​റി; ഇംഗ്ലണ്ട് മികച്ച സ്കോറിൽ
മ​ല​ന് സെ​ഞ്ചു​റി; ഇംഗ്ലണ്ട് മികച്ച സ്കോറിൽ
Thursday, December 14, 2017 1:49 PM IST
പെ​ര്‍ത്ത്: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നി​ര്‍ണാ​യ​ക​മാ​യ മൂ​ന്നാം ടെ​സ്റ്റി​ല്‍ ടോ​സ് നേ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ട് തു​ട​ക്ക​ത്തി​ലെ ത​ക​ര്‍ച്ച​യി​ല്‍ നി​ന്ന് ക​ര​ക​യ​റി ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്ക്. 131 റ​ണ്‍സ് എ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ നാ​ല് മു​ന്‍നി​ര വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട ഇം​ഗ്ല​ണ്ടി​നെ ഡേ​വി​ഡ് മ​ല​നും ജോ​ണി ബെ​യ​ര്‍സ്‌​റ്റോ​യും ചേ​ര്‍ന്ന് ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു.

അ​ഞ്ചാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍ന്ന് പി​രി​യാ​തെ 174 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ആ​ദ്യ ദി​നം മ​ത്സ​രം നി​ര്‍ത്തു​മ്പോ​ള്‍ ഇം​ഗ്ല​ണ്ട് നാലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 305 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്. 110 റ​ണ്‍സു​മാ​യി മ​ല​നും 75 റ​ണ്‍സു​മാ​യി ബെ​യ​ര്‍സ്‌​റ്റോ​യു​മാ​ണ് ക്രീ​സി​ല്‍.

150-ാം ടെ​സ്റ്റ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ​ര്‍ അ​ലി​സ്റ്റ​ര്‍ കു​ക്കി​നെ (7)യാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. അതിനിടെ, ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 150 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം എ​ന്ന റി​ക്കാ​ര്‍ഡ് കു​ക്ക് ഇ​ന്ന​ലെ സ്വ​ന്ത​മാ​ക്കി. 32-ാം വ​യ​സി​ലാ​ണ് കു​ക്ക് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഇ​തു​വ​രെ ഈ ​റി​ക്കാ​ര്‍ഡ്. 150ാം ടെ​സ്റ്റി​നി​റ​ങ്ങു​മ്പോ​ള്‍ 35 വ​യ​സാ​യി​രു​ന്നു സ​ച്ചി​ന്.


കൂ​ടാ​തെ അ​ന്താ​രാ​ഷ‌്ട്ര ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി​യ ശേ​ഷം 11 വ​ര്‍ഷ​വും 288 ദി​വ​സ​ത്തി​നും ശേ​ഷ​മാ​ണ് കു​ക്ക് 150ാം ടെ​സ്റ്റ് മ​ത്സ​രം ക​ളി​ക്കു​ന്ന​ത്. ഇ​തോ​ടെ നേ​ര​ത്തെ 14 വ​ര്‍ഷ​വും 200 ദി​വ​സ​ത്തി​ലും 150 ടെ​സ്റ്റ് ക​ളി​ച്ച ദ്രാ​വി​ഡി​ന്‍റെ റി​ക്കാ​ര്‍ഡ് പ​ഴ​ങ്ക​ഥ​യാ​യി. കുക്ക്, മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ ജ​യിം​സ് വി​ന്‍സ് ഓ​പ്പ​ണ​ര്‍ മാ​ര്‍ക് സ്റ്റോ​ണ്‍മാ​നൊ​പ്പം 63 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. വി​ന്‍സ് (25), റൂ​ട്ട് (20) സറ്റോൺ മാൻ (56) എന്നിവർ തിളങ്ങി. ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ളും തോ​റ്റ ഇം​ഗ്ല​ണ്ടി​ന് മൂ​ന്നാം ടെ​സ്റ്റ് നി​ര്‍ണാ​യ​ക​മാ​ണ്. തോ​റ്റാ​ല്‍ പ​ര​മ്പ​ര ന​ഷ്ട​മാ​കും. 1978നു ശേഷം ​പെ​ര്‍ത്തി​ല്‍ ഒ​രു ടെ​സ്റ്റ് പോ​ലും ജ​യി​ക്കാ​ന്‍ ഇം​ഗ്ല​ണ്ടി​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.