തിരുവനന്തപുരം: സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ വോളിബോൾ താരമാകാൻ ഉയരക്കാരായ പെണ്‍കുട്ടികൾക്ക് അവസരമൊരുക്കി "ഹൈറ്റ് ഹണ്ട് 2018' ഈ മാസം 27 മുതൽ ഫെബ്രുവരി 11 വരെ നടക്കും. ഈ വോളിബോൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് കായികമേഖലയിലെ മുൻപരിചയം ആവശ്യമില്ല. ഉയരവും താത്പര്യവും മാത്രം മതി. 13 മുതൽ 16 വയസുവരെയുള്ള പെണ്‍കുട്ടികളെയാണ് പരിഗണിക്കുന്നത്.
2012 ലാണ് ഹൈറ്റ് ഹണ്ട് എന്ന ആശയം സായ് ആദ്യമായി നടപ്പിലാക്കുന്നത്. ആദ്യ ബാച്ചിലെ മൂന്നു പെണ്‍കുട്ടികൾ 18 വയസിനു താഴെയുള്ള വനിതകളുടെ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചതോടെ ഈ പദ്ധതി വിജയം കണ്ടു. ഇതേത്തുടർന്ന് 2016 മുതൽ 2017 വരെ തുടർച്ചയായി മൂന്നു ബാച്ചുകളെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചുവരുന്നു. തെരഞ്ഞെടുക്കുന്നവർക്ക് ശാസ്ത്രീയ പരിശീലനത്തിനു പുറമേസൗജന്യ താമസം, ഭക്ഷണം, കായികോപകരണങ്ങൾ, വിദ്യാഭ്യാസം, മെഡിക്കൽ സൗകര്യം എന്നീ ആനുല്യങ്ങൾ ലഭ്യമാണ്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ വയസ് തെളിയിക്കുന്ന രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം താഴെപ്പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തിൽ രാവിലെ ഒൻപതിന് ഹാജരാകണം.
27 -രാജാസ് ഹയർസെക്കൻഡറി സ്കൂൾ, നീലേശ്വരം, കാസർഗോഡ്; 28- ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമി, പേരാവൂർ, കണ്ണൂർ; 29 -ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, താമരശേരി, കോഴിക്കോട്; 30- സെന്റ് തോമസ് കോളജ് പാലാ; ഫെബ്രുവരി രണ്ട് -ജഫാൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓലക്കാട്, ഇടയാർ, കൂത്താട്ടുകുളം; ഫെബ്രുവരി എട്ട് -എസ്ഡിവി ഹയർ സെക്കൻഡറി സ്കൂൾ പേരാമംഗലം, തൃശൂർ. ഫെബ്രുവരി പത്ത്- ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചൽ, കൊല്ലം; ഫെബ്രുവരി 11 - സായ് എൽഎൻസിപിഇ കാര്യവട്ടം, തിരുവനന്തപുരം.
വോളിബോൾ ഹൈറ്റ് ഹണ്ട് പദ്ധതിയുടെ മാനദണ്ഡമനുസരിച്ച് പെണ്‍കുട്ടികളുടെ ജന്മ വർഷ പ്രകാരം യഥാക്രമം 2005-171 സെന്റിമീറ്റർ, 2004-175 സെന്റിമീറ്റർ, 2003-178 സെന്റിമീറ്റർ, 2002-180 സെന്റിമീറ്റർ ഉയരമോ അതിനുമുകളിലോ അടിസ്ഥാന യോഗ്യതയായി പരിഗണിക്കും. വിവരങ്ങൽക്ക് 9447794079 എന്ന നന്പരിൽ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.