തിരിച്ചടിച്ച് ജംഷഡ്പുർ ജയിച്ചു
തിരിച്ചടിച്ച് ജംഷഡ്പുർ ജയിച്ചു
Monday, January 22, 2018 12:43 AM IST
ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ല്ലി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​നെ തോ​ൽ​പ്പി​ച്ച് ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്ക് മി​ന്നും ജ​യം. ര​ണ്ടു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ചാ​ണ് സ്റ്റീ​വ് കോ​പ്പ​ലി​ന്‍റെ ടീം ​സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ജ​യി​ച്ച​ത്. ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ ജ​യം. ക്യാ​പ്റ്റ​ൻ ടി​രി, യും​നാം രാ​ജു, മാ​ത്യു​സ് ട്രി​നി​ഡാ​ഡ് എ​ന്നി​വ​രാ​ണ് ജം​ഷ​ഡ്പു​രി​നാ​യി ല​ക്ഷ്യം ക​ണ്ട​ത്. തു​ട​ക്ക​ത്തി​ൽ കാ​ലു യു​ചെ​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ ഡ​ൽ​ഹി മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും മൂ​ന്നു ഗോ​ൾ മ​ട​ക്കി ജം​ഷ​ഡ്പൂ​ർ ക​ളി പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലി​റ​ങ്ങി​യ കോ​പ്പ​ലാ​ശാ​ന്‍റെ ടീ​മി​നെ കാ​ലു യു​ചെ​യു​ടെ ര​ണ്ടു ഗോ​ളു​ക​ൾ ഞെ​ട്ടി​ച്ചു. 20-ാം മി​നി​റ്റി​ൽ ഡൈ​നാ​മോ​സി​നെ മു​ന്നി​ലെ​ത്തി​ച്ച യു​ചെ 22-ാം മി​നി​റ്റി​ൽ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. എ​ന്നാ​ൽ വൈ​കാ​തെ​ത​ന്നെ ഒ​രു ഗോ​ൾ മ​ട​ക്കാ​ൻ ജം​ഷ​ഡ്പു​രി​നാ​യി. ക്യാ​പ്റ്റ​ൻ ടി​രി​യു​ടെ വ​ക 29ാം മി​നി​റ്റി​ലാ​യി​രു​ന്നു ഇ​ത്. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ജ​യം ല​ക്ഷ്യ​മി​ട്ട് ര​ണ്ടാം പ​കു​തി​യി​ലി​റ​ങ്ങി​യ ജം​ഷ​ഡ്പു​ർ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​കോ​ട്ട​കെ​ട്ടി ഡൈ​നാ​മോ​സി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ൾ ചെ​റു​ത്തു. ഒ​പ്പം ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. 54-ാം മി​നി​റ്റി​ൽ ഒ​രു കോ​ർ​ണ​റി​ന്‍റെ തു​ട​ർ​ച്ച​യാ​യി ല​ഭി​ച്ച പ​ന്ത് യും​നാം രാ​ജു വ​ല​യി​ലാ​ക്കി. 86-ാം മി​നി​റ്റി​ൽ ട്രി​നി​ഡാ​ഡ് വി​ജ​യ ഗോ​ൾ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.