സാ​ഞ്ച​സ് യു​ണൈ​റ്റ​ഡിൽ
സാ​ഞ്ച​സ് യു​ണൈ​റ്റ​ഡിൽ
Tuesday, January 23, 2018 9:57 PM IST
ല​​ണ്ട​​ൻ: ചി​​ലി​​യ​​ൻ സൂ​​പ്പ​​ർ താ​​രം അ​​ല​​ക്സി​​സ് സാ​​ഞ്ച​​സ് ആഴ്സണലിൽ നിന്നു മാഞ്ചസ്റ്റർ യു​​ണൈ​​റ്റ​​ഡി​​ലേ​​ക്ക് കൂ​​ടു​​മാ​​റി. ആ​​ഴ്ച​​യി​​ൽ നാ​ലു ല​​ക്ഷ​​ത്തി​​ലേ​​റെ യൂ​​റോ​​യാ​​യി​​രി​​ക്കും സാ​​ഞ്ച​​സി​​ന്‍റെ പ്ര​​തി​​ഫ​​ല​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ചി​ലി താ​ര​ത്തി​നു പ​ക​രം യു​​ണൈ​​റ്റ​​ഡി​​ൽനി​​ന്ന് അ​​ർ​​മീ​​നി​​യ​​ൻ താ​​രം ഹെൻ‌റിക് മി​​ഖി​​ത​​ര്യ​​ൻ ആ​​ഴ്സ​​ണ​​ലി​​ലേ​​ക്കു​​മെ​​ത്തി. ​ഹൊ​​സെ മൗ​​റീ​​ഞ്ഞോ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന യു​​ണൈ​​റ്റ​​ഡി​​ൽ സാ​​ഞ്ച​​സ് അ​​ദ്ഭു​​ത​​ങ്ങ​​ൾ കാ​​ട്ടു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ.

ഇരുപത്തൊന്പതുകാനായ സാ​​ഞ്ച​​സി​​ന് 2022 വ​​രെ​​ യു​​ണൈ​​റ്റ​​ഡി​​ൽ തു​​ട​​രാം. നേ​​ര​​ത്തെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി സാ​​ഞ്ച​​സി​​നെ സ്വ​​ന്ത​​മാ​​ക്കാ​​ൻ ശ്ര​​മം ന​​ട​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ അ​​വ​​സാ​​ന നി​​മി​​ഷം അ​​വ​​ർ പി​ന്മാ​റു​ക​​യാ​​യി​​രു​​ന്നു. ത​​ന്‍റെ ഭാ​​ഗ്യന​​ന്പ​​റാ​​യ ഏ​​ഴാം ന​ന്പ​ർ ജേ​ഴ്സി ത​ന്നെ​യാ​യി​രി​ക്കും യു​​ണൈ​​റ്റ​​ഡി​​ലും സാ​​ഞ്ച​​സ് അ​ണി​യു​ക. ബാ​​ഴ്സ​​ലോ​​ണ​​യി​​ൽനി​​ന്ന് 2014ലാ​​ണ് സാ​​ഞ്ച​​സ് ആ​​ഴ്സ​​ണ​​ലി​​ലെ​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ 30 ഗോ​​ൾ നേ​​ടി​​യ സാ​​ഞ്ച​​സാ​​യി​​രു​​ന്നു ടോ​​പ്സ്കോ​​റ​​ർ.


അ​​ർ​​മേ​​നി​​യൻ ദേ​​ശീ​​യ ടീം ​​നാ​​യ​​ക​​ൻ കൂ​​ടി​​യാ​​യ മി​​ഖി​​ത​​ര്യ​​ൻ യു​​ണൈ​​റ്റ​​ഡ് പ​​രി​​ശീ​​ല​​ക​​ൻ ഹോ​​സെ മൊ​​റീ​​ന്യോ​​യു​​മാ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണ് യു​​ണൈ​​റ്റ​​ഡ് വി​​ടു​​ന്ന​​ത്. സാ​​ഞ്ച​​സ് ടീ​​മി​​ലെ​​ത്തി​​യ​​തോ​​ടെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​റി​​ലേ​​ക്കു​​ള്ള വ​​ര​​വി​​ന്‍റെ സാ​​ധ്യ​​ത കു​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.