ചാ​​ന്പ്യ​നെ അട്ടിമറിച്ചു
ചാ​​ന്പ്യ​നെ അട്ടിമറിച്ചു
Wednesday, March 21, 2018 3:14 AM IST
കോ​​ൽ​​ക്ക​​ത്ത: സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ളി​​ലെ ക​​റു​​ത്ത കു​​തി​​ര​​ക​​ളാ​​ണെ​​ന്നു തെ​​ളി​​യി​​ച്ച് മി​​സോ​​റാ​​മിന്‍റെ അ​​ട്ടി​​മ​​റി. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഗോ​​വ​​യെ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ട്ടു​​ നി​​ന്ന​​ശേ​​ഷം മൂ​​ന്നു​​ഗോ​​ൾ തി​​രി​​ച്ച​​ടി​​ച്ച് മി​​സോ​​റാം മ​​ല​​ർ​​ത്തി​​യ​​ടി​​ച്ചു. ഇ​​തോ​​ടെ ആ​​റു ത​​വ​​ണ ചാ​​ന്പ്യ​ന്മാ​​രാ​​യ ഗോ​​വ​​യു​​ടെ ക​​ണ്ണീ​​രോ​​ടെ ഗ്രൂ​​പ്പ് ബി​​യി​​ലെ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യി. ലാ​​ൽ റൊ​​മാ​​വി​​യ​​യു​​ടെ ഇ​​ര​​ട്ടഗോ​​ളാ​​ണ് മി​​സോ​​റ​​ാമി​​ന്‍റെ ജ​​യം​​കു​​റി​​ച്ച​​ത്.

ബി ​​ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ പ​​ഞ്ചാ​​ബ് 2-1ന് ​​ഒ​​ഡീ​​ഷ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. പി​​ന്നി​​ൽ​​ നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബി​​ന്‍റെ​​യും ജ​​യം. സെ​​ൽ​​ഫ് ഗോ​​ളാ​​ണ് ഒ​​ഡീ​​ഷ​​യു​​ടെ വി​​ധി നി​​ശ്ച​​യി​​ച്ച​​ത്.

ഗോ​​വ​​യു​​ടെ മു​​ന്നേ​​റ്റ​​ത്തോ​​ടെ​​യാ​​ണ് ര​​വീ​​ന്ദ്ര സ​​രോ​​വ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലെ പോ​​രാ​​ട്ടം തു​​ട​​ങ്ങി​​യ​​ത്. ഗോ​​വ​​ൻ തി​​ര​​മാ​​ല​​യ്ക്കു മു​​ന്നി​​ൽ വ​​ട​​ക്കുകി​​ഴ​​ക്ക​​ൻ കോ​​ട്ട​​യി​​ൽ വി​​ള്ള​​ലു​​ണ്ടാ​​യി. 11-ാം മി​​നി​​റ്റി​​ൽ ഗോ​​വ​​ൻ ക്യാ​​പ്റ്റ​​ൻ വി​​ക്ടോ​​റി​​നോ ഫെ​​ർ​​ണാ​​ണ്ട​​സ് മി​​സോ​​റ​​ാമി​​ന്‍റെ വ​​ല​​ കു​​ലു​​ക്കി. 23-ാം മി​​നി​​റ്റി​​ൽ മി​​നി​​റ്റി​​ലാ​​ണ് മി​​സോ​​റ​​ാമി​​ന്‍റെ ഒ​​രു മു​​ന്നേ​​റ്റം ക​​ണ്ട​​ത്. ലാ​​ൽ​​ബി​​യ​​കു​​ല​​യു​​ടെ ക്രോ​​സ് ഗോ​​ളാ​​ക്കാ​​ൻ ലാ​​ൽ​​റെം​​റാ​​ത​​യ്ക്കു സാ​​ധി​​ച്ചി​​ല്ല. എ​​ന്നാ​​ൽ, ര​​ണ്ട് മി​​നി​​റ്റി​​നു​​ശേ​​ഷം എ​​ഫ്. ലാ​​ൽ​​റി​​ൻ​​പു​​യി​​യ മി​​സോ​​റ​​ാമി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. റീ​​ബൗ​​ണ്ട് വ​​ന്ന പ​​ന്ത് വ​​ല​​യി​​ലാ​​ക്കി​​യാ​​യി​​രു​​ന്നു ലാ​​ൽ​​റി​​ൻ​​പു​​യി​​യ ഗോ​​ൾ നി​​ല 1-1 ആ​​ക്കി​​യ​​ത്. തു​​ട​​ർ​​ന്ന് മി​​സോ​​റാമി​​ന്‍റെ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​യെ​​ങ്കി​​ലും ഗോ​​ൾ അ​​ക​​ന്നു​​നി​​ന്നു.


81-ാം മി​​നി​​റ്റി​​ൽ മി​​സോ​​റാം ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ലാ​​ൽ​​ബി​​യ​​കു​​ല​​യി​​ലൂ​​ടെ ല​​ഭി​​ച്ച പ​​ന്ത് റെം​​റാ​​ത​​യി​​ലൂ​​ടെ റൊ​​മാ​​വി​​യ​​യു​​ടെ പാ​​ക​​ത്തി​​ന്. റൊ​​മാ​​വി​​യ​​യ്ക്ക് ല​​ക്ഷ്യം പി​​ഴ​​ച്ചി​​ല്ല. 2-1ന് ​​മി​​സോ​​റാം മു​​ന്നി​​ൽ. 84-ാം മി​​നി​​റ്റി​​ൽ റൊ​​മാ​​വി​​യ വീ​​ണ്ടും ഗോ​​വ​​ൻ വ​​ല കു​​ലു​​ക്കി​​യ​​തോ​​ടെ മി​​സോ​​റ​​ാമി​​ന്‍റെ ജ​​യം 3-1ന് ​​ആ​​യി.

ഹൗ​​റ​​യി​​ലെ സൈ​​ലെ​​ൻ മ​​ന്ന സ്പോ​​ർ​​ട്സ് കോം​​പ്ല​​ക്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന പ​​ഞ്ചാ​​ബ് - ഒ​​ഡീ​​ഷ പോ​​രാ​​ട്ട​​ത്തി​​ന്‍റെ ആ​​ദ്യപ​​കു​​തി ഗോ​​ൾര​​ഹി​​ത​​മാ​​യി​​രു​​ന്നു. സ​​മ​​നി​​ല​​ക്കു​​രു​​ക്ക് പൊ​​ട്ടു​​ന്ന​​തി​​നു​​ള്ള കാ​​ത്തി​​രി​​പ്പ് 62-ാം മി​​നി​​റ്റ് വ​​രെ നീ​​ണ്ടു. അ​​ർ​​പ​​ൻ ല​​ക്റ നേ​​ടി​​യ ഗോ​​ളി​​ൽ 62-ാം മി​​നി​​റ്റി​​ൽ ഒ​​ഡീ​​ഷ മു​​ന്നി​​ൽ​​ക്ക​​ട​​ന്നു. എ​​ന്നാ​​ൽ, 70-ാം മി​​നി​​റ്റി​​ൽ സ​​ർ​​ബ്ജി​​ത് സിം​​ഗി​​ലൂ​​ടെ പ​​ഞ്ചാ​​ബ് ഒ​​പ്പ​​മെ​​ത്തി. തു​​ട​​ർ​​ന്ന് രു​​ദ്ര​​പ്ര​​താ​​പ് പ്ര​​ധാ​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ൾ പ​​ഞ്ചാ​​ബി​​ന് ജയം സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.