നിലംപൊത്തി അർജന്‍റീന
നിലംപൊത്തി അർജന്‍റീന
Friday, June 22, 2018 1:58 AM IST
മോ​സ്കോ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് ഡി ​യി​ൽ അ​ർ​ജ​ന്‍റീ​ന​യെ 3-0നു ​തകർത്തെറിഞ്ഞ് ക്രൊ​യേ​ഷ്യ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്. തോ​ൽ​വി​യോ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ പ്രീ​ക്വാ​ർ​ട്ട​ർ സ്വ​പ്നം ത്രി​ശ​ങ്കു​വി​ലാ​യി. റെ​ബി​ക്(53-ാം മി​നി​റ്റ്), ലൂ​ക്ക മോ​ഡ്രി​ച്ച് (80-ാം മി​നി​റ്റ്), ഇവാൻ റാക്കിറ്റിച്ച്(90+1-ാം മിനിറ്റ്) എ​ന്നി​വ​രാ​ണ് ക്രൊ​യേ​ഷ്യ​ക്കാ​യി അ​ർ​ജ​ന്‍റൈ​ൻ വ​ല​കു​ലു​ക്കി​യ​ത്. അ​ർ​ജ​ന്‍റീനയുടെ ഗോ​ളി വി​ല്ലി കാ​ബ​ലേ​റോ​യു​ടെ തി​രു​ത്താ​നാ​വാ​ത്ത പി​ഴ​വാ​യി​രു​ന്നു ക്രൊ​യേ​ഷ്യ​യു​ടെ ആ​ദ്യ ഗോ​ളി​നു വ​ഴി​വ​ച്ച​ത്.

ഗ്രൂ​പ്പ് സി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം നേ​ടി ഫ്രാ​ൻ​സ് പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. ലാ​റ്റി​ന​മേ​രി​ക്ക​ൻ സം​ഘ​മാ​യ പെ​റു​വി​നെ 1-0നാ​യി​രു​ന്നു ഫ്രാ​ൻ​സ് കീ​ഴ​ട​ക്കി​യ​ത്. 34-ാം മി​നി​റ്റി​ൽ കെ​യ്‌​ല്യ​ൻ എം​ബാ​പെ​യാ​യി​രു​ന്നു ഫ്രാ​ൻ​സി​നു ജ​യം സ​മ്മാ​നി​ച്ച ഗോ​ൾ നേ​ടി​യ​ത്.


ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യും ഡെ​ന്മാ​ർ​ക്കും 1-1 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.
വി​എ​ആ​ർ (വീ​ഡി​യോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി) സ​ഹാ​യ​ത്തോ​ടെ റ​ഫ​റി വി​ധി​ച്ച പെ​നാ​ൽ​റ്റി കി​ക്കി​ലാ​ണ് ഓ​സ്ട്രേ​ലി​യ സ​മ​നി​ല ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ൺ ഡെ​ന്മാ​ർ​ക്കി​ന് ലീ​ഡ് സ​മ്മാ​നി​ച്ചി​രു​ന്നു. ര​ണ്ട് തോ​ൽ​വി വ​ഴ​ങ്ങി​യ പെ​റു പു​റ​ത്താ​യി. 36 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പെ​റു ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​നെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.