മദ്യനയം പുനപരിശോധിക്കുമെന്ന് സർക്കാർ
മദ്യനയം പുനപരിശോധിക്കുമെന്ന് സർക്കാർ
Thursday, June 23, 2016 11:28 PM IST
തിരുവനന്തപുരം: ജനാഭിപ്രായം കണക്കിലെടുത്ത് മദ്യനയം പുനപരിശോധിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് മദ്യനയം മാറ്റുന്നകാര്യം ആലോചിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.<യൃ><യൃ>യുഡിഎഫ് സർക്കാർ മദ്യഉപഭോഗം നിയന്ത്രിക്കാൻ കൊണ്ടുവന്ന മദ്യനയം കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല. മാത്രമല്ല, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം സംസ്‌ഥാനത്ത് വർധിക്കുകയും ചെയ്തു. ഇതു പരിഗണിച്ചാണ് സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്താൻ ആലോചിക്കുന്നത്. വിഷയത്തിൽ പൊതുജനങ്ങളുടെയും മറ്റ് മേഖലയിലെ ആളുകളുടെയും അഭിപ്രായം സ്വരൂപിച്ച് നയം നടപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.<യൃ><യൃ>മദ്യനിരോധനമല്ല വർജനമാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ പോരായ്മകളുണ്ടെന്നും മദ്യനിരോധനം എന്നത് പ്രായോഗിക സമീപനമല്ലെന്നുമാണ് എൽഡിഎഫ് നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.