കോട്ടയത്ത് പട്ടികളെ കൊന്ന് യൂത്ത് ഫ്രണ്ട്–എം പ്രതിഷേധം
കോട്ടയത്ത് പട്ടികളെ കൊന്ന് യൂത്ത് ഫ്രണ്ട്–എം പ്രതിഷേധം
Monday, September 26, 2016 4:09 AM IST
കോട്ടയം: തെരുവുനായ നിർമാർജനത്തിനു കേന്ദ്ര–സംസ്‌ഥാന സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചു യൂത്ത് ഫ്രണ്ട്–എമ്മിന്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിന്റെ മുമ്പിൽ തെരുവുനായ്ക്കളെ കൊന്നു കെട്ടിതൂക്കി. പ്രതിഷേധത്തിന്റെ ഭാഗമായി മേനക ഗാന്ധിയ്ക്ക് യൂത്ത് ഫ്രണ്ട് പ്രവർത്തകർ കത്തയക്കുകയും ചെയ്തു. നഗരം തെരുവുനായക്കളെ കൊണ്ടുനിറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് യൂത്ത് ഫ്രണ്ട്–എം നായ്ക്കളെ കൊല്ലാൻ തീരുമാനിച്ചതെന്ന് സംസ്‌ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.


തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ഗുഡ്മോണിംഗ് കോട്ടയം എന്നപേരിൽ ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചെങ്കിലും ഒന്നും സംഭവിക്കാതായതോടെ കോട്ടയത്തു പട്ടികടിയേല്ക്കുന്നവരുടെ എണ്ണം കൂടിയിരുന്നു. രോഷാകുലരായ നഗരവാസികൾ പലയിടത്തും നായ്ക്കളെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.