കാത്തിരിപ്പിനു വിരാമം, ചമഞ്ഞൊരുങ്ങി കണ്ണൂര്‍
കാത്തിരിപ്പിനു  വിരാമം,  ചമഞ്ഞൊരുങ്ങി കണ്ണൂര്‍
Monday, January 16, 2017 1:52 PM IST
കണ്ണൂര്‍: കലാപോരാട്ടത്തിനായുള്ള കാത്തിരിപ്പ് കഴിഞ്ഞു, കണ്ണൂരിന്റെ മണ്ണില്‍ കലയുടെ ലാവണ്യ ദീപ്തിയിലേക്കു കളിയരങ്ങുകള്‍ മിഴിതുറന്നു. തറികളുടേയും തിറകളുടേയും നാട്ടിലിനി കണ്ണും കരളും കവരുന്ന കലാവസന്തം. സ്വര്‍ണകിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ചൂടുപാറുന്ന ആറു പകലുകള്‍. ദൃശ്യശ്രാവ്യ കലകളുടെ നിലാവു പരക്കുന്ന അഞ്ചു രാത്രികള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു വേദികള്‍ ഉണര്‍ന്നതോടെ കണ്ണൂരിന്റെ രാവിനും പകലിനും ഇനി ഒരേഭാവം. പ്രതിഭകള്‍ സ്വര്‍ണക്കപ്പുമായി മടങ്ങുന്നതു വരെ കലാകേരളവും കണ്ണൂരിലേക്ക് ഒഴുകും.

കണ്ണൂരിന്റെ പോരാട്ടചരിത്രവും പാരമ്പര്യത്തിന്റെ ദീപ്ത അധ്യായങ്ങളും പുനര്‍ജനിപ്പിക്കുന്നതായിരുന്നു ഘോഷയാത്ര. ദേശീയ പ്രസ്ഥാനത്തിന്റെ സ്മൃതികളും മതസൗഹാര്‍ദത്തിന്റെ സന്ദേശങ്ങളും ഘോഷയാത്രയില്‍ നിറഞ്ഞു. ഭാരതസംസ്‌കാരത്തിന്റെ പരിഛേദമായി ഗുജറാത്ത്, പഞ്ചാബ്, കാഷ്മീരി, അസമീസ്, മണിപ്പൂരി നൃത്തങ്ങളും നഗരവീഥികള്‍ക്കു പുളകംചാര്‍ത്തി. ഘോഷയാത്ര പാതയോരങ്ങളില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വന്‍ജനാവലിയുടെ കണ്ണും കാതും നിറച്ചു. ഉത്സവങ്ങള്‍ ഒട്ടനവധി കണ്ട കണ്ണൂരുകാര്‍ക്കിതു കലയുടെ മഹോത്സവമായി മാറുകയായിരുന്നു.

കണ്ണൂരിന്റെ പൈതൃകവും പെരുമയും വിളിച്ചോതുന്ന ഘോഷയാത്ര വിളംബരവുമായി മുഖ്യവേദിയില്‍ വന്നു ചേര്‍ന്നതോടെയാണു 57 ാമതു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു പോലീസ് മൈതാനിയില്‍ തുടക്കം കുറിച്ചത്.

മേളത്തിരയിളക്കിയ ഘോഷയാത്ര മുഖ്യവേദിയിലെത്തിയയുടന്‍ 57 സംഗീതാധ്യാപകരുടെ സംഘം സ്വാഗതഗാനം ആരംഭിച്ചു. തുടര്‍ന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണു കൗമാരകലയുടെ ഉത്സവത്തിനു തിരിതെളിയിച്ചത്. ചലച്ചിത്ര പിന്നണിഗായിക കെ.എസ്.ചിത്ര മുഖ്യാതിഥിയായി. കലോത്സവത്തിന്റെ ഓര്‍മകള്‍ അയവിറക്കി ചിത്ര ആലപിച്ച ഗാനത്തെ കാണികള്‍ ഹര്‍ഷാരവത്തോടെയായിരുന്നു എതിരേറ്റത്.

ഉദ്ഘാടന ചടങ്ങിനു പിന്നാലെ വേദികളില്‍ പ്രതിഭകളുടെ പേരാട്ടമായി. 232 ഇനങ്ങളിലായി 12,000 കലാപ്രതിഭകളാണു മത്സരവേദികളില്‍ മാറ്റുരയ്ക്കുന്നത്.


വി​​സ്മ​​യക്കാ​​ഴ്ച​​യാ​​യി ഘോ​​ഷ​​യാ​​ത്ര

ക​​​ണ്ണൂ​​​ർ: വ​ർ​ണാ​ഭ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ക​ലാ​മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം. ക​​​ലാ​​​കാ​​​ര​​​ന്മാ​​​രാ​​​ണു നാ​​​ടി​​​ന്‍റെ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചാ​​​ല​​​ക ശ​​​ക്തി​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ക​​​ണ്ണൂ​​​രി​​​ൽ ആ​​​രം​​​ഭി​​​ച്ച 57-ാമ​​​തു സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​ഹം. ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ച​​​ല​​​ച്ചി​​​ത്ര പി​​​ന്ന​​​ണി ഗാ​​​യി​​​ക കെ.​​​എ​​​സ്. ചി​​​ത്ര​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​വാ​​​ർ​​​ഡ് ന​​​ല്കി ആ​​​ദ​​​രി​​​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഭാ​​​വ​​​രാ​​​ഗ​​​താ​​​ള​​​ല​​​യ​​​വും ആ​​​യോ​​​ധ​​​നക​​​ല​​​യു​​​ടെ​​​യും പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​വും സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ച വ​​​ർ​​​ണ​​​പ്പ​​​കി​​ട്ടാർന്ന ഘോ​​​ഷ​​​യാ​​​ത്ര ന​ട​ന്നു.

ച​​​രി​​​ത്ര​​​മു​​​റ​​​ങ്ങു​​​ന്ന ക​​ന്‍റോൺ മെന്‍റ് പ​​​രി​​​ധി​​​യി​​​ലെ സെ​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ലൊ​​​രു​​​ക്കി​​​യ പ്ലോ​​​ട്ടു​​​ക​​​ളും ദൃ​​​ശ്യ​​​ങ്ങ​​​ളും ക​​​ണ്ണൂ​​​രി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക പാ​​​ര​​​മ്പ​​​ര്യ​​​വും ഇ​​​ന്ത്യ​​​ൻ ദേ​​​ശീ​​​യ​​​ത​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ നാ​​​നാ​​​ത്വ​​​ത്തി​​​ൽ ഏ​​​ക​​​ത്വ​​​വു​​​മെ​​​ല്ലാം വി​​​ളി​​​ച്ചോ​​​തു​​​ന്ന​​​വ​​​യാ​​​യി​​​രു​​​ന്നു.

മു​​​ൻ​​​നി​​​ര​​​യി​​​ൽ പ​​​ഞ്ച​​​വാ​​​ദ്യ​​​വും അ​​​തി​​​നു പി​​​ന്നി​​​ൽ മ​​​ന്ത്രി​​​മാ​​​രും എം​​​പി​​​മാ​​​രും എം​​​എ​​​ൽ​​​എ​​​മാ​​​രും മ​​​റ്റു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും വി​​​വി​​​ധ വ​​​കു​​​പ്പു​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​ണി​​​നി​​​ര​​​ന്നു.
സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യി ഹ​​​രി​​​ത പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ലൂ​​​ന്നി​​​യു​​​ള്ള ക​​​ലോ​​​ത്സ​​​വം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​ക്കോ​​​ൾ ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഇ​​​തി​​​നു പി​​​ന്നി​​​ലാ​​​യി അ​​​ണി​​​നി​​​ര​​​ന്നു.

ക​​​ഥ​​​ക​​​ളി, യ​​​ക്ഷ​​​ഗാ​​​നം, തി​​​രു​​​വാ​​​തി​​​ര, കേ​​​ര​​​ള ന​​​ട​​​നം ഭ​​​ര​​​ത​​​നാ​​​ട്യം, മോ​​​ഹി​​​നി​​​യാ​​​ട്ടം , മാ​​​ർ​​​ഗം ക​​​ളി, ഒ​​​പ്പ​​​ന, പു​​​ലി​​​ക്ക​​​ളി, ഉ​​​റു​​​മി​​​പ്പ​​​യ​​​റ്റ്, മെ​​​യ്പ്പ​​​യ​​​റ്റ് എ​​​ന്നി​​​വ​​​യും ഘോ​​​ഷ​​​യാ​​​ത്ര​​​യെ മനോഹരമാക്കി.

കലാകാരന്മാര്‍ നാടിന്റെ ചാലകശക്തി: മുഖ്യമന്ത്രി

കണ്ണൂര്‍: കലാകാരന്മാരാണു നാടിന്റെ മുന്നേറ്റങ്ങള്‍ക്കുള്ള ചാലക ശക്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ ഇന്നലെ ആരംഭിച്ച 57ാമതു സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പോലും ഭീഷണി നേരിടുന്ന കാലഘട്ടമാണിത്. നമുക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചിന്തകള്‍ പങ്കുവയ്ക്കുന്നവരുടെ ജീവന്‍ വരെ കവര്‍ന്നെടുക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇത്തരം കാര്യങ്ങളുടെ പേരില്‍ എം.ടി. വാസുദേവന്‍ നായരെയും സംവിധായകന്‍ കമലിനെയും അടക്കം ആക്ഷേപിച്ച സാഹചര്യമുണ്ടായി. സാങ്കേതിക വിദ്യയുടെ മാറ്റങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണു ഇത്തവണത്തെ കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കലയെ ഹൃദയം കൊണ്ടു സ്വീകരിക്കുന്ന നാടാണു കണ്ണൂര്‍ എന്നതു ഇവിടെ നടക്കുന്ന കലോത്സവം വിവാദങ്ങളില്ലാതെ സംഘടിപ്പിക്കാന്‍ കാരണമാകും. കുട്ടികളുടെ പഠനത്തിനുശേഷമുള്ളതാണു കല എന്ന കാഴ്ചപ്പാട് മാറിക്കഴിഞ്ഞു. പുതിയ വിദ്യാര്‍ഥിയുടെ സംസ്‌കാരം ചിട്ടപ്പെടുത്തുന്നതില്‍ കലയ്ക്കും പഠന പാഠ്യേതര വിഷയങ്ങള്‍ക്കുമുള്ള പ്രധാന്യം വളരെ കൂടുതലാണ്. കലകളിലുടെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന വ്യക്തി വികാസം നാടിന്റെ ഭാവി പൗരന്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.


വര്‍ഷങ്ങളായി നടക്കുന്ന കലോത്സവത്തില്‍ പണക്കൊഴുപ്പും അനാരോഗ്യകരമായി പ്രവണതകളും കടന്നുവരുന്നു എന്നുള്ള പരാതിയുണ്ട്. ഇതിനു അറുതി വരുത്താനാണു കലോത്സവത്തിന്റെ മാനുവല്‍ പരിഷ്‌കരിച്ചത്. എന്നാല്‍ ഇപ്പോഴും ഇത്തരം പരാതികള്‍ ഉയര്‍ന്നുവരുന്നു.

കലോത്സവങ്ങളിലുടെയാണു അന്യംനിന്നു പോകുന്ന കലാരൂപങ്ങളുടെ പുനരാവിഷ്‌കാരങ്ങള്‍ സാധ്യമാകുന്നത്. ഗായകര്‍, നടന്‍മാര്‍, നര്‍ത്തകര്‍ തുടങ്ങി കലാമേഖലകളില്‍ തിളങ്ങി നില്ക്കുന്ന ഭൂരിഭാഗം പേരും സ്‌കൂള്‍ കലോത്സവങ്ങളിലുടെ കഴിവു തെളിയിച്ച് എത്തിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അടുത്ത വര്‍ഷം മുതല്‍ വിധി നിര്‍ണയം കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് നല്കി ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. ശ്രീമതി, പി. കരുണാകരന്‍, റിച്ചാര്‍ഡ് ഹേ, കെ.കെ. രാഗേഷ്, എംഎല്‍എമാരായ ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍, കണ്ണൂര്‍ മേയര്‍ ഇ.പി. ലത, പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ്. ജയ, കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഷാഹിന മൊയ്തീന്‍, വി.വി. അര്‍ഷാന തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

പെണ്‍കുട്ടികള്‍ക്കു മുറിയൊരുക്കി, മറയില്ലാതെ

റെനീഷ് മാത്യു

കണ്ണൂര്‍: ഇടുങ്ങിയ മുറികള്‍, മറയില്ലാതെ വസ്ത്രം മാറേണ്ട അവസ്ഥ. ഹയര്‍സെക്കന്‍ഡറി വിഭാഗം തിരുവാതിരക്കളി നടന്ന ജവഹര്‍ സ്‌റ്റേഡിയത്തിലെ പമ്പയുടെ അവസ്ഥ ഇങ്ങനെയായിരുന്നു. തിരുവാതിര കളിക്കാനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറാന്‍ കാത്തിരുന്നത് ആറു മണിക്കൂര്‍.

തെക്കന്‍ ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഉച്ചയ്ക്ക് 12 ഓടെ തന്നെ വേദിയായ പമ്പയില്‍ എത്തിയിരുന്നു. എന്നാല്‍ ഇടുങ്ങിയ മുറിയില്‍ വസ്ത്രം മാറേണ്ടത് നൂറോളം മത്സരാര്‍ഥികള്‍ക്ക്. നാലു ജില്ലകളിലുള്ളവര്‍ക്കാണ് ഒരു മുറി നല്കിയത്. ഒരു ജില്ലയില്‍ നിന്നും തന്നെ മൂന്നു ടീമുകള്‍ ഉണ്ടായിരുന്നു. ഇരിക്കാന്‍ കസേരകള്‍ പോലും ഇല്ലാത്ത അവസ്ഥ.മറയില്ലാതെ വസ്ത്രം മാറില്ലെന്ന് കുട്ടികള്‍ക്കൊപ്പം എത്തിയ രക്ഷിതാക്കളും അധ്യാപകരും ശഠിച്ചെങ്കിലും സംഘാടകര്‍ ചെവികൊണ്ടില്ല. തുടര്‍ന്നു ബഹളം വച്ചപ്പോള്‍ പോലീസാണ് ഇടപെട്ടത്.

എങ്കിലും മുറികളുടെ എണ്ണത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. തത്കാലം മറയുണ്ടാക്കി തടിതപ്പി. ഇളകുന്ന വേദിയായിരുന്നു തിരുവാതിര വേദിയുടെ മറ്റൊരു പ്രത്യേകത. സംഘാടകരും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ഇളകുന്ന വേദി ഉറപ്പിക്കാന്‍ നന്നേ പാടുപെട്ടു. മത്സരാര്‍ഥികള്‍ക്ക് വേദിയിലേക്ക് പോകാന്‍ മറ്റ് മത്സരാര്‍ഥികള്‍ വസ്ത്രങ്ങള്‍ മാറുന്ന മുറിയിലൂടെ വേണം പോകാന്‍. വേദിക്കു സമീപം ശുചിമുറിയും ഇല്ലാത്തത് മത്സരാര്‍ഥികളെ വീണ്ടും വലച്ചു.

ഘോഷയാത്രയില്‍ കടമ്പൂര്‍ തരംഗം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ ഘോഷയാത്രയില്‍ നിറഞ്ഞു നിന്നു കടമ്പൂര്‍ സ്‌കൂള്‍. കടമ്പൂരിന്റെ കലാകാരന്‍മാരാണ് ഘോഷയാത്രയെ വര്‍ണാഭമാക്കി മാറ്റിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 1500 കുട്ടികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നുള്ള 500 കുട്ടികളുമാണ് പങ്കെടുത്തത്.

ഘോഷയാത്രയില്‍ വടക്കന്‍ പാട്ടിലെ വീരാംഗന ഉണ്ണിയാര്‍ച്ചയെയും വീരപഴശിയെയും അവതരിപ്പിച്ചതു കൂടാതെ മോഹിനിയാട്ടം, ഭരതനാട്യം, മാര്‍ഗം കളി, കഥകളി, തിരുവാതിര, കളരി, ഫ്‌ലോട്ട് എന്നിവ ഉള്‍പ്പെടെ അറുപത് ഇനങ്ങളാണ് കടമ്പൂരിന്റെ കലാകാരന്‍മാര്‍ അവതരിപ്പിച്ചത്. കേരളീയര്‍ക്കു കേട്ടുപരിചയം മാത്രമുള്ള സൂഫി ഡാന്‍സ്, കാഷ്മീരി, ചൈനീസ് ഡ്രാഗണ്‍, ജപ്പാന്‍ ഡാന്‍സ്, ആസാമീസ്, സാംബാ ഡാന്‍സ് എന്നിവ കണ്ണൂരുകാര്‍ക്കു പുത്തന്‍ അനുഭവമായി മാറുകയും ചെയ്തു. കൂടാതെ ദണ്ഡിയാത്ര ഫ്‌ലോട്ടും ഏറെ ആകര്‍ഷകമായി.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; പോലീസുകാരെയും നിരീക്ഷിക്കും

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എത്തുന്നവര്‍ക്ക് പൂര്‍ണ സുരക്ഷയൊരുക്കുമെന്ന് ഐജി ദിനേന്ദ്രകശ്യപ്. ഓരോ വേദിക്കും ഒരു സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷാചുമതല.

കലോത്സവ ജോലിക്കിടെ വീഴ്ചവരുത്തുന്ന പോലീസുകാര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന വേദിയായ നിളയുടെ പരിസരത്ത് പോലീസുകാര്‍ക്കുള്ള നിര്‍ദേശം നല്‍കുന്നതോടൊപ്പമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിസിടിവി കാമറവഴി പോലീസുകാരേയും നിരീക്ഷിക്കും. ഫോണില്‍ കൂടുതല്‍ സമയം ചാറ്റ് ചെയ്യുക, ഗതാഗത നിയന്ത്രണത്തിലും മറ്റും വീഴ്ച വരുത്തുക തുടങ്ങിയവ പ്രത്യേകം നിരീക്ഷിക്കും. കണ്ണൂരിന്റെ ആതിഥ്യമര്യാദ പോലീസുകാര്‍ മറ്റുള്ള ജില്ലക്കാര്‍ക്ക് മനസിലാക്കി കൊടുക്കണമെന്നും ഐജി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.