ഏ​നാ​ത്ത് ബെ​യ്‌ലി പാ​ലം നി​ർ​മാ​ണം 25നു തു​ട​ങ്ങും
ഏ​നാ​ത്ത് ബെ​യ്‌ലി പാ​ലം നി​ർ​മാ​ണം 25നു തു​ട​ങ്ങും
Wednesday, March 22, 2017 1:53 PM IST
അ​ടൂ​ർ: ഏ​നാ​ത്ത് ബെ​യ്‌ലി പാ​ലം നി​ർ​മാ​ണം 25ന് ​ആ​രം​ഭി​ക്കും. നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ പാ​ന​ലു​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ ഏ​നാ​ത്ത് എ​ത്തി​ച്ചു. എം​സി റോ​ഡി​ൽ ക​ല്ല​ട​യാ​റി​നു കു​റു​കെ​യു​ള്ള ഏ​നാ​ത്തെ പാ​ലം ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ര​സേ​ന​യെ​ക്കൊ​ണ്ട് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ബെ​യ്‌ലി പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ബെ​യ്‌ലി പാ​ല​ത്തി​നാ​വശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ലോ​റി​ക​ളി​ൽ എ​ത്തി​ച്ച​ത്.18 ട്ര​ക്കു​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. ഇ​നി ര​ണ്ട് ട്ര​ക്കു​ക​ൾ കൂ​ടി എ​ത്താ​നു​ണ്ട്. ട്ര​ക്കു​ക​ൾ പാ​ല​ത്തി​ന്‍റെ ഏ​നാ​ത്ത് ഭാ​ഗ​ത്തെ എം​സി റോ​ഡ​രി​കി​ൽ നി​ര​നി​ര​യാ​യി ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ഓ​രോ ട്ര​ക്കിൽ നി​ന്നും സാ​മ​ഗ്രി​ക​ൾ സൈ​ന്യം ത​ന്നെ ഇ​റ​ക്കി​ത്തു​ട​ങ്ങി. ക​ട​വു​ക​ളി​ലേ​ക്ക് നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
ലോ​റി ക​ളി​ൽ എ​ത്തി​ച്ച പാ​ന​ലു​ക​ൾ എ​ല്ലാം ത​ന്നെ ഇ​ന്നു രാ​ത്രി​യോ​ടെ പൂ​ർ​ണ​മാ​യി ഇ​റ​ക്കി​വ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 50 സേ​നാം​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ ക്യാ​മ്പ് ചെ​യ്തു പാ​ലം നി​ർ​മി​ക്കു​ന്ന​ത്.


സെ​ക്ക​ന്ദ​ര​ബാ​ദ് 14 എ​ൻ​ജി​നി​യ​റിം​ഗ് റെ​ജി​മെ​ന്‍റി​ൽ നി​ന്നു​ള്ള സേ​നാം​ഗ​ങ്ങ​ൾ​ക്കാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല. മ​ല​യാ​ളി​യാ​യ മേ​ജ​ർ അ​നോ​ഷ് കോ​ശി നേ​തൃ​ത്വം ന​ൽ​കും. പ​ഴ​കു​ളം പാ​സി​ലാ​ണ് ക​ര​സേ​ന​യ്ക്കു താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ഏ​നാ​ത്തെ പ​ഴ​യ​പാ​ല​ത്തോ​ടു ചേ​ർ​ന്ന ക​ട​വു​ക​ളി​ലാ​ണ് ബെ​യ്‌ലി പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ബ​ട്ട്മെ​ന്‍റു​ക​ൾ പൂ​ർ​ത്തി​യാ​യി.

60 മീ​റ്റ​ർ നീ​ള​വും മൂ​ന്ന് മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ല​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 15ന​കം പാ​ലം യാ​ത്രാ​യോ​ഗ്യ​മാ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

English Summary- Enathu Bailey bridge construction starts on March 25
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.