മാർ തോ​മ​സ് ത​റ​യി​ൽ അ​ഭി​ഷി​ക്ത​നാ​യി
മാർ തോ​മ​സ് ത​റ​യി​ൽ അ​ഭി​ഷി​ക്ത​നാ​യി
Sunday, April 23, 2017 11:53 AM IST
ചങ്ങനാശേരി: ​സ​​ഭാ​​ മേലധ്യക്ഷ ന്മാ​​രും വൈദികരും സ​​ന്യ​​സ്ത​​ഗ​​ണ​​ങ്ങ​​ളും വി​​ശ്വാ​​സി​​സ​​മൂ​​ഹ​​വും പ്രാ​​ർ​​ഥ​​ന​​യു​​ടെ ഐ​​ക്യ​​ത്തി​​ൽ ഒ​​ന്നു​​ചേ​​ർ​​ന്ന ശു​​ശ്രൂ​​ഷ​​യി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​തയുടെ സ​​ഹാ​​യമെ​​ത്രാ​​നും അ​​ഗ്രി​​പ്പി​​യ രൂ​​പ​​ത​​യു​​ടെ സ്ഥാ​​നി​​ക മെ​​ത്രാ​​നു​​മാ​​യി മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ഭി​​ഷി​​ക്ത​​നാ​​യി.​​

പൗ​​രാ​​ണി​​ക​​മാ​​യ സെ​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ നടന്ന അഭിഷേക ച്ചടങ്ങിൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ന​​വ ഇ​​ട​​യ​​ന് അ​​ധി​​കാ​​ര​​ത്തി​​ന്‍റെ​​യും ശു​​ശ്രൂ​​ഷ​​യു​​ടെ​​യും അ​​ട​​യാ​​ള​​മാ​​യ അം​​ശ​​വ​​ടി​​യും മുടിയും ന​​ൽ​​കി. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലും പാലാ ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു മ​​ർ​​ത്ത്മ​​റി​​യം ക​​ബ​​റി​​ട​​പ്പ​​ള്ളി​​യി​​ൽ രൂപതാ മു​​ൻ​​ മേലധ്യക്ഷന്മാ​​രു​​ടെ ക​​ബ​​റി​​ട​​ങ്ങ​​ളി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന​​യ്ക്കു​​ ശേ​​ഷം സ​​ഭാ മേലധ്യക്ഷ ന്മാരും വൈ​​ദി​​ക​​രും പ്ര​​ദ​​ക്ഷി​​ണ​​മാ​​യി നി​​യു​​ക്ത മെ​​ത്രാ​​നെ മ​​ദ്ബ​​ഹ​​യി​​ലേ​​ക്ക് ആ​​ന​​യി​​ച്ചു.
സ​​ങ്കീ​​ർ​​ത്ത​​ന​ വാ​​യ​​ന​​ക​​ളും കാ​​നോ​​ന​​ക​​ളും ആ​​ലാ​​പ​​ന​​ങ്ങ​​ളും സ്തു​​തി​​പ്പു​​ക​​ളും​​കൊ​​ണ്ടു ഭ​​ക്തി​​മുഖരിതമാ​​യി​​രു​​ന്ന ച​​ട​​ങ്ങി​​ൽ കെ​​സി​​ബി​​സി ചെ​​യ​​ർ​​മാ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​സൂ​​സ​​പാ​​ക്യം തി​​രു​​വ​​ച​​ന​​സ​​ന്ദേ​​ശം പ​​ങ്കു​​വ​​ച്ചു. സി​​ബി​​സി​​ഐ അ​​ധ്യ​​ക്ഷ​​ൻ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ക്നാ​​നാ​​യ സു​​റി​​യാ​​നി സ​​ഭാ ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് വ​​ലി​​യ​​മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​നു​​മോ​​ദ​​നപ്ര​​സം​​ഗ​​വും ന​​ട​​ത്തി.


ചങ്ങനാശേരി അതിരൂപത വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ ഡോ.​ ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ ആ​​ർ​​ച്ച് ഡീ​​ക്ക​​നാ​​യ ച​​ട​​ങ്ങി​​ൽ സീ​​റോ​​ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പു​​റ​​പ്പെ​​ടു​​വി​​ച്ച നി​​യ​​മ​​ന ഉ​​ത്ത​​ര​​വ് ചാ​​ൻ​​സ​​ല​​ർ റ​​വ. ​​ഡോ. ​ടോം ​പു​​ത്ത​​ൻ​​ക​​ളം വാ​​യി​​ച്ചു. മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരി യ വൈസ് ചാൻസലർ ഫാ. സെ ബാസ്റ്റ്യൻ വാണിയപ്പുരയ് ക്കലി ന്‍റെ സാന്നിധ്യത്തിൽ മുഖ്യ കാർ മികനും നവാഭിഷിക്തനും ഒപ്പു വച്ചതോടെ അഭിഷേക ചട‌ങ്ങ് പൂർത്തിയായി.

മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ്പുമാരായ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്, മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്, ബിഷ പ്പുമാരായ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ ജോ​​ർ​​ജ് രാ​​ജേ​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.
ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യു​​ടെ​​യും കു​​രി​​ശു​​പ​​ള്ളി​​ക​​ളു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ യൂ​​ണി​​റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ നി​​ർ​​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.