വിമാനത്തിനായി തെരച്ചിൽ: അന്വേഷണ പുരോഗതി വിലയിരുത്തുന്നുവെന്നു മന്ത്രി
വിമാനത്തിനായി തെരച്ചിൽ: അന്വേഷണ പുരോഗതി വിലയിരുത്തുന്നുവെന്നു മന്ത്രി
Saturday, July 30, 2016 12:47 PM IST
പൂന: ചെന്നൈയിൽനിന്ന് ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലെയറിലേക്കു പുറപ്പെട്ട വ്യോമസേനയുടെ എഎൻ–32 യാത്രാവിമാനം ബംഗാൾ ഉൾക്കടലിൽ തകർന്നു വീണതുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണങ്ങൾ നേരിട്ടു വിലയിരുത്തുന്നുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. കാണാതാവുമ്പോൾ വിമാനം പറത്തുകയായിരുന്ന ഫ്ളൈറ്റ് ലഫ്നന്റ് കുനാൽ ബർപാട്ടെയുടെ വീട്ടിൽ സന്ദർശനം നടത്തുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

വ്യോമസേനയുടെ ഏറ്റവും സുരക്ഷിതമായ ട്രാൻസ്പോർട്ട് വിമാനം എന്നു കരുതപ്പെട്ടിരുന്ന ആന്റനോവ് വിമാനം തകർന്നുവീണതു ഞെട്ടലാണു സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാണാതായ വിമാനത്തിലുണ്ടായിരുന്ന എല്ലാ സൈനികരുടെയും കുടുംബങ്ങളുമായി വ്യോമസേനാ ഉദ്യോഗസ്‌ഥർ ബന്ധപ്പെടുന്നുണ്ടെന്നും തെരച്ചിൽ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചു കാണാതായവരുടെ ബന്ധുക്കളിൽനിന്നു പരാതികൾ ഉയർന്നിരുന്നു. കാണാതായ വിമാനത്തിൽ ആറു ജീവനക്കാരുൾപ്പെടെ 29 സൈനികോദ്യോഗസ്‌ഥരാണ് ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.