തെരുവുനായകൾക്കായി വീണ്ടും മേനക
തെരുവുനായകൾക്കായി വീണ്ടും മേനക
Friday, August 26, 2016 1:06 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആക്രമ ണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി എതിർത്ത് കേന്ദ്രമന്ത്രി മേനക ഗാന്ധി. സുപ്രീം കോടതി ഉൾപ്പെടെ വിവിധ കോടതികളുടെ ഉത്തരവുകൾക്കു വിരുദ്ധമാണു കേരളത്തിന്റെ നിലപാടെന്നും മേനക കുറ്റപ്പെടുത്തി. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക കേരളം ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ, തെരുവുനായ വിഷയത്തിൽ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരേ കെ.സി. വേണുഗോപാൽ എംപി പ്രധാനമന്ത്രിക്കു കത്തയച്ചു. പ്രശ്നത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് എന്താണെന്നും മേനകയുടെ നിലപാടിനോട് സർക്കാരിനു യോജിപ്പുണ്ടോ എന്നുമാരാഞ്ഞാണ് കത്തയച്ചിരിക്കുന്നത്.


തിരുവനന്തപുരത്തു വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചു കൊന്നത് കൈയിൽ മാംസം കരുതിയതു കൊണ്ടാണെന്നു താൻ പറഞ്ഞിട്ടില്ലെന്നാണു മേനക ഗാന്ധി ഇന്നലെ ഡൽഹിയിൽ പറഞ്ഞത്.

മാലിന്യം കുന്നുകൂടുന്നതാണു തെരുവുനായകൾ പെരുകാൻ കാരണം. ഈ പ്രശ്നം പരിഹരിക്കേണ്ടത് തദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. തെരുവുനായകളെ കൊല്ലുന്നതു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര നിയമം സുപ്രീംകോടതി പലതവണ ശരിവച്ചതാണ്. മാത്രമല്ല, ഇതിനു സമാനമായി ആറു ഹൈക്കോടതികളുടെയും ഉത്തരവുകളുണ്ട്. ആക്രമണകാരികളായ നായകളെ കൊല്ലാൻ തീരുമാനിച്ചാൽ എല്ലാ നായകളെയും കൊല്ലാനുള്ള അവസരമാകുമെന്നാണു മേനക പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.