യുപി ഡിജിപി ജാവീദ് അഹമ്മദിനെ മാറ്റി
Friday, April 21, 2017 12:32 PM IST
ലക്നോ: യുപി ഡിജിപി ജാവീദ് അഹമ്മദിനെ മാറ്റി. സുൽക്കൻ സിംഗാണു പുതിയ ഡിജിപി. പ്രൊവിഷണൽ ആംഡ് കോൺസ്റ്റാബുലറി ഡയറക്ടർ ജനറൽ എന്ന അപ്രധാന സ്ഥാനത്തേക്കാണ് ജാവീദിനെ മാറ്റിയത്. യോഗി ആദിത്യനാഥ് അധികാരമേറ്റശേഷം പോലീസ് തലപ്പത്ത് നടത്തിയ ആദ്യ അഴിച്ചുപണിയിൽ 12 ഐപിഎസ് ഉദ്യോഗസ്ഥർക്കു സ്ഥാനചലനമുണ്ടായി.