കാനഡയിൽ കാട്ടുതീ പടരുന്നു; 80,000 പേരെ മാറ്റിപ്പാർപ്പിച്ചു
കാനഡയിൽ കാട്ടുതീ പടരുന്നു; 80,000 പേരെ മാറ്റിപ്പാർപ്പിച്ചു
Wednesday, May 4, 2016 9:14 PM IST
ഒട്ടാവ: കാനഡയിലെ ഫോർട്ട് മക്മുറി, അൽബേർട്ട എന്നിവിടങ്ങളിൽ കാട്ടുതീ പടരുന്നു. 7500 ഓളം ഹെക്ടർ പ്രദേശത്തേക്ക് തീപടർന്നു. 80,000 ഓളം പേരെ സുരക്ഷിത സ്‌ഥലത്തേക്കു മാറ്റിപ്പാർപ്പിച്ചു. നിരവധി വീടുകൾ അഗ്നിക്കിരായായി. അതേസമയം, ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ചൊവ്വാഴ്ചയാണ് ഫോർട്ട് മക്മുറി മേഖലയിലെ വനപ്രദേശത്ത് തീപിടർന്നു പിടിച്ചത്. പോലീസും അഗ്നിശമനസേനയും തീയണക്കാനുള്ള ശ്രമത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.