ട്രെയിൻ പാളം തെറ്റി; യുഎസിൽ 97 ബിഎംഡബ്ല്യു കാറുകൾ തകർന്നു
ട്രെയിൻ പാളം തെറ്റി; യുഎസിൽ 97 ബിഎംഡബ്ല്യു കാറുകൾ തകർന്നു
Tuesday, December 6, 2016 2:16 PM IST
സൗത്ത് കരോളൈന: യുഎസിലെ സൗത്ത് കരോളൈനയിൽ ബിഎംഡബ്ല്യു വാഹനങ്ങളുമായി പോകുകയായിരുന്ന ട്രെയിൻ പാളം തെറ്റി. അപകടത്തെത്തുടർന്ന് 97 കാറുകൾ തകർന്നതായാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ച വൈകുന്നേരം ജെൻകിൻസ് വീലിനു സമീപമാണ് അപകടം നടന്നത്. ഗ്രീറിലെ ബിഎംഡബ്ല്യു പ്ലാന്റിൽനിന്നു ചാൾസ്റ്റണിലേക്കു പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.