ആണവഭീഷണിയുമായി പാക് പ്രധാനമന്ത്രി
ആണവഭീഷണിയുമായി  പാക് പ്രധാനമന്ത്രി
Thursday, September 21, 2017 12:43 PM IST
ന്യൂ​യോ​ർ​ക്ക്: മി​ന്ന​ൽ ആ​ക്ര​മ​ണം പോ​ലു​ള്ള പ​രി​മി​ത​യു​ദ്ധ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ തു​നി​ഞ്ഞാ​ൽ ഹ്ര​സ്വ​ദൂ​ര ആ​ണ​വാ​യു​ധ​ങ്ങ​ൾ​കൊ​ണ്ടു തി​രി​ച്ച​ടി​ക്കു​മെ​ന്നു പാ​ക്കി​സ്ഥാ​ൻ.

പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹീ​ദ് ഖ​ക്ക​ൻ അ​ബ്ബാ​സി ഇ​വി​ടെ കൗ​ൺ​സി​ൽ ഓ​ൺ ഫോ​റി​ൻ റി​ലേ​ഷ​ൻ​സ് എ​ന്ന പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ പ​രി​മി​ത​യു​ദ്ധ​സി​ദ്ധാ​ന്ത​ത്തെ ക​ണ​ക്കാ​ക്കി​യാ​ണ് അ​ണ്വാ​യു​ധ​ങ്ങ​ളും ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ളും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ക് ആ​ണ​വ​ശേ​ഖ​രം സി​വി​ലി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ന്യൂ​ക്ലി​യ​ർ ക​മാ​ൻ​ഡ് അ​ഥോ​റി​റ്റി (എ​ൻ​സി​എ) ഭീ​ക​ര​രു​ടെ പി​ടി​യി​ലാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.


പ​രി​മി​ത​യു​ദ്ധം

വി​ശാ​ല​മാ​യി എ​ല്ലാ സേ​നാ​വി​ഭാ​ഗ​ങ്ങ​ളും എ​ല്ലാ അ​തി​ർ​ത്തി​യി​ലും പോ​ര​ടി​ക്കു​ന്ന ചൂ​ട​ൻ യു​ദ്ധം (ഹോ​ട്ട്‌​വാ​ർ) അ​ല്ലാ​ത്ത ഒ​ന്നാ​ണു പ​രി​മി​ത​യു​ദ്ധം. ത​ണു​ത്ത തു​ട​ക്ക​സി​ദ്ധാ​ന്തം (കോ​ൾ​ഡ് സ്റ്റാ​ർ​ട്ട് ഡോ​ക്‌ട്രിൻ) എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​തി​ൽ വ​ള​രെ പെ​ട്ടെ​ന്ന് ഒ​രു ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള സൈ​നി​ക​നീ​ക്കം മാ​ത്ര​മാ​ണ് ഉ​ണ്ടാ​വു​ക. ശ​ത്രു​വി​നെ ഞെ​ട്ടി​ച്ചു കാ​ര്യം നേ​ടു​ന്ന മി​ന്ന​ലാ​ക്ര​മ​ണ​മാ​ണി​ത്. മി​ന്ന​ലാ​ക്ര​മ​ണ​ങ്ങ​ൾ ഇ​നി​യും ന​ട​ത്തും എ​ന്ന് ഇ​ന്ത്യ​യു​ടെ ക​ര​സേ​നാ മേ​ധാ​വി ഈ​യി​ടെ പ​റ​ഞ്ഞ​തി​നു​ള്ള മ​റു​പ​ടി​കൂ​ടി​യാ​ണ് അ​ബ്ബാ​സി​യു​ടെ ഭീ​ഷ​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.