ഡോളർ 67 രൂപയിലേക്ക്
ഡോളർ 67 രൂപയിലേക്ക്
Wednesday, April 25, 2018 11:29 PM IST
മും​ബൈ: രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് വീ​ണ്ടും ഇ​ടി​ഞ്ഞു. ഡോ​ള​ർ 67 രൂ​പ​യ്ക്കു സ​മീ​പ​മെ​ത്തി.
ഇ​ന്ന​ലെ 52.50 പൈ​സ​യാ​ണു ഡോ​ള​റി​നു ക​യ​റി​യ​ത്. ചൊ​വ്വാ​ഴ്ച 66.3750 ആ​യി​രു​ന്ന ഡോ​ള​ർ വൈ​കു​ന്നേ​രം 66.90 ലെ​ത്തി. 2017 ഫെ​ബ്രു​വ​രി 22-നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ണ​നി​ല​യാ​ണി​ത്.
അ​മേ​രി​ക്ക​യി​ൽ പ​ലി​ശ നി​ര​ക്ക് കൂ​ടു​ന്ന​തും വി​ദേ​ശ​നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​യി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തു​മാ​ണു രൂ​പ​യെ ത​ള​ർ​ത്തു​ന്ന ഘ​ട​ക​ങ്ങ​ൾ. ക​യ​റ്റു​മ​തി​രം​ഗ​ത്തു നേ​രി​ടു​ന്ന തി​രി​ച്ച​ടി​യും ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ന്ന​തും രൂ​പ​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളു​ടെ വി​ദേ​ശ വാ​യ്പ​യി​ൽ ഗ​ണ്യ​മാ​യൊ​രു ഭാ​ഗം അ​ടു​ത്ത​വ​ർ​ഷം തി​രി​ച്ച​ട​യ്ക്കേ​ണ്ട​തു​ണ്ടെ​ന്ന വ​സ്തു​ത​യും രൂ​പ​യ്ക്കു ക്ഷീ​ണ​മാ​യി.

സിം​ഗ​പ്പുരി​ലെ അ​നൗ​ദ്യോ​ഗി​ക വി​നി​മ​യ വി​പ​ണി​യി​ൽ ഡോ​ള​ർ 67 രൂ​പ​യ്ക്കു മു​ക​ളി​ൽ ക​യ​റി​യി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ലും താ​ഴോ​ട്ടാ​കും ഗ​തി എ​ന്നാ​ണു സൂ​ച​ന. ഏ​പ്രി​ൽ പ​ത്തി​നു​ശേ​ഷം രൂ​പ​യ്ക്കു 2.93 ശ​ത​മാ​നം വി​ല​യി​ടി​വാ​ണു​ണ്ടാ​യ​ത്.


ഇ​പ്പോ​ഴ​ത്തെ ഇ​ടി​വി​ൽ ഗ​വ​ൺ​മെ​ന്‍റ് അ​ധി​കം ആ​കു​ല​പ്പെ​ടു​ന്നി​ല്ല. വ്യാ​പാ​ര​യു​ദ്ധ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ രൂ​പ​യ്ക്ക് മൂ​ല്യം കു​റ​യു​ന്ന​തു ക​യ​റ്റു​മ​തി​യെ സ​ഹാ​യി​ക്കും എ​ന്ന​തു​കൊ​ണ്ടാ​ണി​ത്. അ​മേ​രി​ക്ക​യി​ൽ പ​ലി​ശ കൂ​ടു​ന്ന​തു മ​റ്റു ക​റ​ൻ​സി​ക​ൾ​ക്കു മേ​ലും ഡോ​ള​റി​നു നേ​ട്ട​മു​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യി. യു​എ​സി​ൽ പ​ലി​ശ കൂ​ടു​ന്പോ​ൾ നി​ക്ഷേ​പം അ​ങ്ങോ​ട്ടൊ​ഴു​കും. അ​താ​ണു ഡോ​ള​റി​ന​നു​കൂ​ല​മാ​യ മാ​റ്റ​ത്തി​ന്‍റെ കാ​ര​ണം. ഇ​തു​മൂ​ലം സ്വ​ർ​ണ​വി​ല ഡോ​ള​ർ നി​ര​ക്കി​ൽ താ​ഴോ​ട്ടു നീ​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.