ഓഹരികളിലെ നേട്ടം: യുപിഎ തന്നെ മുന്നിൽ
ഓഹരികളിലെ നേട്ടം:  യുപിഎ തന്നെ മുന്നിൽ
Saturday, May 26, 2018 11:31 PM IST
മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ലെ നി​ക്ഷേ​പ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നാ​ലു​വ​ർ​ഷ​ത്തെ മോ​ദി ഭ​ര​ണം ഗു​ണ​ക​ര​മാ​യി​ല്ല. അ​തി​നു മു​ൻ​പു​ള്ള യു​പി​എ ഭ​ര​ണ​ത്തി​ലേ​തി​ലും കു​റ​ഞ്ഞ നേ​ട്ട​മേ എ​ൻ​ഡി​എ ഭ​ര​ണ​ത്തി​ൽ ല​ഭി​ച്ചു​ള്ളൂ.

അ​ഞ്ചു പ്ര​മു​ഖ് വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ (ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക) അ​ട​ങ്ങി​യ ബ്രി​ക്സി​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​യു​ടെ നാ​ലു​വ​ർ​ഷ​ത്തെ നേ​ട്ടം മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ചൈ​ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ചൈ​ന​യു​ടെ പ്ര​മു​ഖ ഓ​ഹ​രി​സൂ​ചി​ക​യാ​യ ഷാ​ങ്ഹാ​യ് കോം​പ​സി​റ്റ് 2014 മേ​യ് 26-ന് 2041.48-​ലാ​യി​രു​ന്നു. ഈ 25-​ന് 3141.30-ലും ​വ​ർ​ധ​ന 53.87 ശ​ത​മാ​നം. പ്ര​തി​വ​ർ​ഷ​വ​ർ​ധ​ന 11.38 ശ​ത​മാ​നം.

ബ്ര​സീ​ലി​ലെ ഐ​ബി​ഒ​വി സൂ​ചി​ക 52,932.91 ൽ ​നി​ന്ന് 80,122.31 ലെ​ത്തി. നേ​ട്ടം 51.37 ശ​ത​മാ​നം. പ്ര​തി​വ​ർ​ഷ നേ​ട്ടം 10.92 ശ​ത​മാ​നം.

ഇ​തേ​സ​മ​യം ഇ​ന്ത്യ​യി​ലെ നി​ഫ്റ്റി സൂ​ചി​ക 7359.05 ൽ​നി​ന്ന് 10,605.15 ലെ​ത്തി. വ​ർ​ധ​ന 44.11 ശ​ത​മാ​നം. പ്ര​തി​വ​ർ​ഷ വ​ള​ർ​ച്ച 9.57 ശ​ത​മാ​നം മാ​ത്രം.


ഒ​ന്നാം യു​പി​എ​യു​ടെ കാ​ല​ത്ത് സെ​ൻ​സെ​ക്സ് പ്ര​തി​വ​ർ​ഷം 25.96 ശ​ത​മാ​നം വ​ള​ർ​ന്നു. 2004 മേ​യ് 17-ന് 4505.16 ​ആ​യി​രു​ന്ന സെ​ൻ​സെ​ക്സ് 2009 മേ​യ് 18-ന് 14,284.21 ​ആ​യി. മൊ​ത്തം വ​ള​ർ​ച്ച 217.06 ശ​ത​മാ​നം. ഇ​തേ കാ​ല‍യ​ള​വി​ൽ നി​ഫ്റ്റി 211.30 ശ​ത​മാ​നം വ​ള​ർ​ന്ന് 4323.15 ലെ​ത്തി. പ്ര​തി​വ​ർ​ഷ വ​ള​ർ​ച്ച 25.50 ശ​ത​മാ​നം.

ര​ണ്ടാം യു​പി​എ കാ​ല​ത്ത് സെ​ൻ​സെ​ക്സ് 67.36 ശ​ത​മാ​നം വ​ള​ർ​ന്ന് 23,905.60 ലെ​ത്തി. പ്ര​തി​വ​ർ​ഷ നേ​ട്ടം 10.85 ശ​ത​മാ​നം. നി​ഫ്റ്റി 66.61 ശ​ത​മാ​നം ക​യ​റി 7203 ലെ​ത്തി. പ്ര​തി​വ​ർ​ഷ നേ​ട്ടം 10.79 ശ​ത​മാ​നം. ന​രേ​ന്ദ്ര​ മോ​ദി​യു​ടെ കാ​ല​ത്ത് സെ​ൻ​സെ​ക്സ് പ്ര​തി​വ​ർ​ഷം 9.94 ശ​ത​മാ​ന​മാ​ണ് വ​ള​ർ​ന്ന​ത്. 23,905.60 ൽ ​നി​ന്ന് 34,924.87 ലേ​ക്ക്. ആ​കെ വ​ള​ർ​ച്ച 46.09 ശ​ത​മാ​നം. നി​ഫ്റ്റി 47.23 ശ​ത​മാ​നം വ​ള​ർ​ന്ന് 10,605.15 ലെ​ത്തി. പ്ര​തി​വ​ർ​ഷ വ​ള​ർ​ച്ച 10.15 ശ​ത​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.