ഒളിമ്പിക്സ് നടത്തിപ്പ് പൂർണ വിജയമെന്ന് ബ്രസീൽ
ഒളിമ്പിക്സ് നടത്തിപ്പ് പൂർണ വിജയമെന്ന് ബ്രസീൽ
Tuesday, August 23, 2016 11:47 PM IST
റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്സിന്റെ സംഘാടനം പൂർണ വിജയമാണെന്ന് ബ്രസീൽ. ബ്രസീൽ ഇടക്കാല പ്രസിഡന്റ് മൈക്കിൽ ടെമറാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഒളിമ്പിക്സ് നടത്തിപ്പിനു പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെയും, വോളണ്ടിയർമാരെയും മറ്റ് സർക്കാർ സംവിധാനങ്ങളെയുമെല്ലാം ടെമർ മുക്‌തകണ്ഠം പ്രശംസിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ മികവുറ്റ സംഘാടനത്തിലൂടെ അസാധാരണ നേട്ടമാണ് ബ്രസീൽ കൈവരിച്ചിരിക്കുന്നതെന്നു പറഞ്ഞ ടെമർ ഇതിന്റെ മുഴുവൻ ക്രെഡിറ്റും ബ്രസീൽ ജനതയ്ക്കുള്ളതാണെന്നും വ്യക്‌തമാക്കി. ആദ്യമായി സ്വർണം നേടിയ ബ്രസീൽ ഫുട്ബോൾ ടീമിനെയും മൂന്നാം സ്വർണം നേടിയ വോളീബോൾ ടീമിനെയും ടെമർ പ്രശംസകൾ കോണ്ട് മൂടി.


ഒളിക്സ് വേദിയിൽ നിന്നു മടങ്ങിയവരിൽ ഭൂരാഭാഗവും ബ്രസീലിലേക്ക് മടങ്ങി വരാനുള്ള മനസോടെയാണ് പോയതെന്നും ടെമർ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.