അഞ്ഞൂറാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
അഞ്ഞൂറാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Monday, September 26, 2016 4:08 AM IST
കാൺപൂർ: ന്യൂസിലൻഡിനെ 197 റൺസിന് തകർത്ത് ടീം ഇന്ത്യ അഞ്ഞൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി. 434 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം 236 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തി ആർ.അശ്വിന് മുന്നിലാണ് കിവികൾ ചിറകടിച്ച് വീണത്. ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടിയ അശ്വിൻ മത്സരത്തിൽ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

കിവീസ് നിരയിൽ ലൂക്ക് റോഞ്ചി (80), മിച്ചൽ സാറ്റ്നർ (71) എന്നിവർ മാത്രമാണ് പൊരുതിയത്. 93/4 എന്ന നിലയിൽ അഞ്ചാം ദിനം തുടങ്ങിയ കിവീസിന് വേഗത്തിൽ സ്കോർ ചെയ്ത് ലൂക്ക് റോഞ്ചി പ്രതീക്ഷയേകിയിരുന്നു. എന്നാൽ രവീന്ദ്ര ജഡേജയുടെ പന്തിൽ അശ്വിൻ പിടിച്ച് റോഞ്ചി വീണതോടെ ബാക്കിയെല്ലാം ചടങ്ങായി. ബി.ജെ.വാട്ലിംഗ് (18), മാർക്ക് ഗ്രയ്ഗ് (1), സോദി (17), നീൽ വാഗ്നർ (0) എന്നിവർക്ക് പൊരുതാൻ പോലും കഴിഞ്ഞില്ല. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദ മാച്ച്.


സ്കോർ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 318, രണ്ടാം ഇന്നിംഗ്സ് 377/5 ഡിക്ലയേർഡ്. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് 262, രണ്ടാം ഇന്നിംഗ്സ് 236.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.