ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; മുഹമ്മദ് അനീസിന് സ്വർണം
ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; മുഹമ്മദ് അനീസിന് സ്വർണം
Wednesday, September 28, 2016 12:08 PM IST
ലക്നോ: ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം ഒരു സ്വർണം ഉൾപ്പെടെ കേരളത്തിന് നാലു മെഡലുകൾ. പുരുഷവിഭാഗം ലോംഗ് ജംപിൽ മുഹമ്മദ് അനീസ് 7.65 മീറ്റർ ചാടി കേരളത്തിനു സ്വർണനേട്ടം സമ്മാനിച്ചു.



കേരളത്തിനുവേണ്ടി വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ എം. സജിന (14.06 സെക്കൻഡ്), പുരുഷൻമാരുടെ 100 മീറ്ററിൽ അനുരൂപ് ജോൺ (10.63 സെക്കൻഡ്) എന്നിവർ വെള്ളി മെഡൽ നേടി. കേരളത്തിന്റെ സുവർണ പ്രതീക്ഷയായിരുന്ന പി.യു. ചിത്ര 1500 മീറ്ററിൽ വെങ്കലനേട്ടത്തിലേയ്ക്ക് ഒതുങ്ങി. 4 മിനിറ്റ് 24 .33 സെക്കൻഡിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്. മീറ്റിന്റെ രണ്ടാം ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 129 പോയിന്റോടെ റെയിൽവേയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്. 84 പോയിന്റുമായി സർവീസസ് രണ്ടാം സ്‌ഥാനത്തും 38.5 പോയിന്റുമായി കേരളം മൂന്നാം സ്‌ഥാനത്തുമുണ്ട്. മീറ്റിലെ ആദ്യ റിക്കാർഡിന് റെയിൽവേയുടെ രവീന്ദർ സിംഗ് അർഹനായി. 79.04 മീറ്റർ ജാവലിൻ പായിച്ചാണ് റിക്കാർഡ് ബുക്കിൽ ഇടംനേടിയത്. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ റെയിൽവേയുടെ മലയാളി താരം പിന്റോ മാത്യു വെള്ളി നേടി.


ഇന്നത്തെ ഫൈനലുകൾ

പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തം, പുരുഷന്മാരുടെ പോൾ വോൾട്ട്, പുരുഷന്മാരുടെ ഹൈജംപ്, വനിതകളുടെ ജാവലിൻ ത്രോ, വനിതകളുടെ ട്രിപ്പിൾ ജംപ്, പുരുഷ, വനിത 400 മീറ്റർ ഹർഡിൽസ്, പുരുഷ, വനിത 3000 മീറ്റർ സ്റ്റീപ്പിൾ ചേസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.