ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് അഞ്ചു റൺസ് ജയം
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് അഞ്ചു റൺസ് ജയം
Saturday, January 21, 2017 1:42 PM IST
കോ​ല്‍ക്ക​ത്ത: കോ​ല്‍ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സ്്‍ ഇം​ഗ്ല​ണ്ടി​ന് ആ​ശ്വാ​സം ന​ല്‍കി. ഇ​ന്ത്യ​യി​ല്‍ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യെ​ത്തി​യ ഇം​ഗ്ല​ണ്ടി​ന് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ അ​ഞ്ചി​ല്‍ നാ​ലി​ലും തോ​റ്റു. അ​തി​നു​ശേ​ഷം വ​ന്‍ സ്‌​കോ​റു​ക​ള്‍ക​ണ്ട ഏ​ക​ദി​ന​ത്തി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ലും കീ​ഴ​ട​ങ്ങി.

അ​ഭി​മാ​ന​ത്തി​നാ​യി കോ​ല്‍ക്ക​ത്ത​യി​ലെ​ത്തി​യ ഇ​യോ​ണ്‍ മോ​ര്‍ഗ​നും കൂ​ട്ട​രും അ​വി​ടെ വി​രാ​ട് കോ​ഹ്‌ലി​യെ​യും സം​ഘ​ത്തെ​യും കീ​ഴ​ട​ക്കി. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് അ​ഞ്ചു റ​ണ്‍സി​നു ജ​യി​ച്ചു. ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര 2-1ന് ​സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ട് എ​ട്ട് വി​ക്ക​റ്റി​ന് 50 ഓ​വ​റി​ല്‍ 321. ഇ​ന്ത്യ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 50 ഓ​വ​റി​ല്‍ 316.

അ​വ​സാ​ന പ​ന്തു​വ​രെ ആ​വേ​ശം നി​റ​ച്ച മ​ത്സ​ര​ത്തി​ല്‍ വി​ജ​യ പ്ര​തീ​ക്ഷ​ക​ള്‍ ഉ​യ​ര്‍ത്തി​യ​ശേ​ഷ​മാ​ണ് ഇ​ന്ത്യ കീ​ഴ​ട​ങ്ങി​യ​ത്. വി​ക്ക​റ്റു​ക​ള്‍ പൊ​ഴി​ഞ്ഞ് ഇ​ന്ത്യ അ​ഞ്ചി​ന് 173 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ച്ച​യെ നേ​രി​ടു​ക​യാ​യി​രു​ന്നു. ഈ​ ഘ​ട്ട​ത്തി​ല്‍ ഒ​രു​മി​ച്ച കേ​ദാ​ര്‍ ജാ​ദ​വും ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യും ചേ​ര്‍ന്നു ന​ട​ത്തി​യ മി​ന്നു​ന്ന ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ന് അ​ടു​ത്തു​വ​രെ​യെ​ത്തി​ച്ച​ത്. ഈ ​ആ​റാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 104 റ​ണ്‍സിനാ​ണ് ഇ​ന്ത്യ സ്‌​കോ​റി​ലെ​ത്തി​യ​ത്. പാ​ണ്ഡ്യ (56)യെ ​വോ​ക്‌​സ് ക്ലീ​ബൗ​ള്‍ഡാ​ക്കി​യ​തോ​ടെ വി​ജ​യ​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ന് വേ​ഗം കു​റ​ഞ്ഞു. ജ​ഡേ​ജ (10)യ്ക്കും ​അ​ശ്വി​നും (1) കൂ​ടു​ത​ല്‍ സം​ഭാ​വ​ന ന​ല്കാ​നാ​യി​ല്ല. എ​ന്നാ​ല്‍ ജാ​ദ​വി​ന്‍റെ മി​ന്നു​ന്ന ബാ​റ്റിം​ഗ് ഇ​ന്ത്യ​ക്കു ജ​യം ന​ല്‍കു​മെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി.

അ​വ​സാ​ന ഓ​വ​റി​ലെ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ ജ​യി​ക്കാ​ന്‍ 16 റ​ണ്‍സ്. വോ​ക്‌​സി​ന്‍റെ ആ​ദ്യ പ​ന്ത് ജാ​ദ​വ് നി​ലം​തൊ​ടാ​തെ ​വേ​ലി​ക്കെ​ട്ടി​നു മു​ക​ളി​ലൂ​ടെ പാ​യി​ച്ചു. അ​ടു​ത്ത പ​ന്തും ഫോ​ര്‍. നാ​ലു പ​ന്തി​ല്‍ ജ​യി​ക്കാ​ന്‍ വെ​റും ആ​റു റ​ണ്‍സ്. മൂ​ന്നും നാ​ലു പ​ന്തു​ക​ളി​ല്‍ റ​ണ്‍സ് വ​ന്നി​ല്ല. അ​ഞ്ചാം പ​ന്തി​ല്‍ സി​ക്‌​സറി​നു ശ്ര​മി​ച്ച താ​ര​ത്തി​നു പി​ഴ​ച്ചു. ഡീ​പ് പോ​യി​ന്‍റി​ല്‍ ബി​ല്ലിം​ഗ് പി​ടി​ച്ചു. 75 പ​ന്തി​ല്‍ നി​ന്ന് 90 റ​ണ്‍സു​മാ​യാ​ണ് ജാ​ദ​വ് മ​ട​ങ്ങി​യ​ത്. അ​വ​സാ​ന പ​ന്തി​ല്‍ ഭു​വ​നേ​ശ്വ​റി​നു റ​ണ്‍സെ​ടു​ക്കാ​നു​മാ​യി​ല്ല. പ​ര​മ്പ​ര​യി​ലൂ​ട​നീ​ളം മി​ക​ച്ച ബാ​റ്റിം​ഗ് ന​ട​ത്തി​യ ജാ​ദ​വാ​ണ് മാ​ന്‍ ഓ​ഫ് ദ ​സീ​രീ​സ്. മൂ​ന്നു ക​ളി​യി​ല്‍നി​ന്ന് 232 റ​ണ്‍സാ​ണ് ആ ​ബാ​റ്റിം​ഗി​ല്‍നി​ന്നു പി​റ​ന്ന​ത്. 57 റ​ണ്‍സും 3 വി​ക്ക​റ്റും വീ​ഴ്ത്തി​യ സ്‌​റ്റോ​ക്‌​സാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

യു​വ്‌​രാ​ജ് (45) പു​റ​ത്താ​കുന്പോൾ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 133. 40 റ​ണ്‍സ് കൂ​ടി ആ ​സ്‌​കോ​റി​ലെ​ത്തി​യ​പ്പോ​ള്‍ ധോ​ണി​യും (25) പു​റ​ത്താ​യി. ഇ​തി​നു​ ശേ​ഷ​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ന​രി​കി​ല്‍വ​രെ​യെ​ത്തി​യ കു​തി​പ്പ് ന​ട​ന്ന​ത്.

നേ​ര​ത്തേ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നു ക​ഴി​ഞ്ഞ ക​ളി​ക​ളെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ര​ണ്ട് അ​ര്‍ധ സെ​ഞ്ചു​റി​ക​ളു​മാ​യി മി​ക​ച്ച ഫോ​മി​ലു​ള്ള ജേ​സ​ണ്‍ റോ​യ്‌​യും ഹെ​യ്്‍ൽസി​നു പ​ക​രം ടീ​മി​ലെ​ത്തി​യ സാം ​ബി​ല്ലിം​ഗ്‌​സും ഇം​ഗ്ല​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​തെ കു​തി​ച്ചു. ക്യാ​പ്റ്റ​ന്‍ ഇ​യോ​ണ്‍ മോ​ര്‍ഗ​നും (43) ബെ​യ​ര്‍‌​സ്റ്റേ​യും (56) ഇം​ഗ്ല​ണ്ട് സ്‌​കോ​ര്‍ മു​ന്നോ​ട്ടു​കൊ​ണ്ടു പോ​യെ​ങ്കി​ലും 300 ക​ട​ത്തി​യ​ത് അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ അ​ടി​ച്ചു ത​ക​ര്‍ത്ത ബെ​ന്‍ സ്റ്റോ​ക്‌​സാ​ണ്. 39 പ​ന്തി​ല്‍ 57 റ​ണ്‍സെ​ടു​ത്ത സ്റ്റോ​ക്‌​സും 19 പ​ന്തി​ല്‍ 34 റ​ണ്‍സെ​ടു​ത്ത ക്രി​സ് വോ​ക്‌​സും വാലറ്റത്ത് തിളങ്ങി.


സ്‌​കോ​ര്‍ ബോ​ര്‍ഡ്

ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ്: ജേ​സ​ണ്‍ റോ​യ് ബി ​ജ​ഡേ​ജ 65, ബി​ല്ലിം​ഗ്‌​സ് സി ​ബും​റ ബി ​ജ​ഡേ​ജ 35, ബെ​യ​ര്‍സ്‌​റ്റോ സി ​ജ​ഡേ​ജ 35, ബെ​യ​ര്‍സ്‌​റ്റോ സി ​ജ​ഡേ​ജ ബി ​പാ​ണ്ഡ്യ 56, മോ​ര്‍ഗ​ന്‍ സി ​ബും​റ ബി ​പാ​ണ്ഡ്യ 43, ബ​ട്‌​ല​ര്‍ സി ​രാ​ഹു​ല്‍ ബി ​പാ​ണ്ഡ്യ 11, സ്റ്റോ​ക്‌​സ് നോ​ട്ടൗ​ട്ട് 57, അ​ലി സി ​ജ​ഡേ​ജ ബി ​ബും​റ 2, വോ​ക്‌​സ് റ​ണ്‍ഔ​ട്ട് ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍/ ധോ​ണി 34, പ്ല​ങ്ക​റ്റ് റ​ണ്‍ഔ​ട്ട് സ​ബ് മ​നീ​ഷ് പാ​ണ്ഡെ/ ധോ​ണി 1. എ​ക്‌​സ്ട്രാ​സ് 17. ആ​കെ 50 ഓ​വ​റി​ല്‍ എ​ട്ടി​ന് 321.

ബൗ​ളിം​ഗ്: ഭു​വ​നേ​ശ്വ​ര്‍ 8-0-56-0, പാ​ണ്ഡ്യ 10-1-49-3, ബും​റ 10-1-68-1, യു​വ്‌​രാ​ജ് 3-0-17-0, ജ​ഡേ​ജ 10-0-62-2, അ​ശ്വി​ന്‍ 9-0-60-0

ഇ​ന്ത്യ ബാ​റ്റിം​ഗ്: ര​ഹാ​നെ ബി ​വി​ല്ലി 1, രാ​ഹു​ല്‍ സി ​ബ​ട്‌​ല​ര്‍ ബി ​ബോ​ള്‍ 55, കോ​ഹ്‌​ലി സി ​ബ​ട്‌​ല​ര്‍ ബി ​സ്‌​റ്റോ​ക്‌​സ് 45, യു​വ്‌​രാ​ജ് സിം​ഗ് സി ​ബി​ല്ലിം​ഗ് ബി ​പ്ല​ങ്ക​റ്റ് 45, ധോ​ണി സി ​ബ​ട്‌​ല​ര്‍ ബി ​ബോ​ള്‍ 25, ജാ​ദ​വ് സി ​ബി​ല്ലിം​ഗ് ബി ​വോ​ക്‌​സ് 90, പാ​ണ്ഡ്യ ബി ​സ്റ്റോ​ക്‌​സ് 56, ജ​ഡേ​ജ സി ​ബെ​യ​ര്‍സ്‌​റ്റോ ബി ​വോ​ക്‌​സ് 10, അ​ശ്വി​ന്‍ സി ​വോ​ക്‌​സ് ബി ​സ്‌​റ്റോ​ക്‌​സ് 1, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ നോ​ട്ടൗ​ട്ട് 0, ബും​റ നോ​ട്ടൗ​ട്ട് 0, ആ​കെ 50 ഓ​വ​റി​ല്‍ 9 വി​ക്ക​റ്റി​ന് 316.
ബൗ​ളിം​ഗ്: വോ​ക്‌​സ് 10-0-75-2, വി​ല്ലി 2-0-8-1, ബോ​ള്‍ 10-0-56-2, പ്ല​ങ്ക​റ്റ് 10-0-65-1, സ്റ്റോ​ക്‌​സ് 10-0-63-3, അ​ലി 8-0-41-0

150 കടന്ന് രവീന്ദ്ര ജഡേജ

ഇ​ന്ത്യ​യു​ടെ ഇ​ടം കൈയൻ സ്പി​ന്ന​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ 150 വി​ക്ക​റ്റ് എ​ന്ന നേ​ട്ട​ത്തി​ല്‍. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇം​ഗ്ലീ​ഷ് ഓ​പ്പ​ണ​ര്‍ സാം ​ബി​ല്ലിം​ഗ്‌​സി​നെ പു​റ​ത്താ​ക്കി​യാ​ണ് ജ​ഡേ​ജ ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 150 വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ഇ​ട​ം കൈയൻ സ്പി​ന്ന​ര്‍ എ​ന്ന നേ​ട്ട​ത്തി​ല്‍ ജ​ഡേ​ജ എ​ത്തി. 129-ാം രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ലാ​ണ് ഈ ​ഓ​ള്‍റൗ​ണ്ട​ര്‍ ഇ​തു പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ജ​സ​ണ്‍ റോ​യി​യെ ക്ലീ​ന്‍ ഔ​ട്ടാ​ക്കി ജ​ഡേ​ജ 151-ാം വി​ക്ക​റ്റ് നേ​ട്ട​വും ഇ​ന്ന​ലെ ആ​ഘോ​ഷി​ച്ചു.
2009 ഫെ​ബ്രു​വ​രി​യി​ല്‍ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ കൊ​ളം​ബോ​യി​ലാ​ണ് ജ​ഡേ​ജ ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.