ജർമനിക്കു തോൽവി, ബ്രസീലിനു സമനില
ജർമനിക്കു തോൽവി, ബ്രസീലിനു സമനില
Monday, June 18, 2018 1:40 AM IST
മോ​സ്കോ: നി​ല​വി​ലെ​ ജേ​താ​ക്ക​ളാ​യ ജ​ർ​മ​നി​ക്ക് ലോ​ക​ക​പ്പ് ഫു​ട്ബോൾ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന തോ​ൽ​വി. ഗ്രൂ​പ്പ് എ​ഫി​ലെ പോ​രാ​ട്ട​ത്തി​ൽ മെ​ക്സി​ക്കോ 1-0ന് ​ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ചു. 35-ാം മി​നി​റ്റി​ൽ ഈ​ർ​വിം​ഗ് ലൊ​സാ​നോ​യാ​യി​രു​ന്നു ജ​ർ​മ​ൻ വി​ധി നി​ർ​ണ​യി​ച്ച ഗോ​ൾ നേ​ടി​യ​ത്. ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് 1982നു​ശേ​ഷം ഇ​താ​ദ്യ​മാ​ണ്.

ഇന്നലെ നടന്ന അവസാന മത്സരത്തിൽ ബ്രസീലിനെ സ്വിറ്റ് സർലൻഡ് 1-1 സമനിലയിൽ കുടുക്കി. ഗ്രൂ​പ്പ് ഇ​യി​ലെ പോരാ ട്ടത്തിൽ 20-ാം മി​നി​റ്റി​ൽ ഫി​ലി​പ്പെ കു​ടി​ഞ്ഞോയുടെ ലോംഗ്റേഞ്ച് ഷോട്ടിലൂടെ ബ്രസീൽ മുന്നിലെ ത്തി. ഒരു ഗോ ളിന്‍റെ കടവുമായി ര​ണ്ടാം പ​കു​തി​യി​ൽ ഇറങ്ങിയ സ്വി​റ്റ്സ​ർ​ല​ൻ​ഡ് മി​ക​ച്ച​ പ്രകടനം കാഴ്ചവച്ചു. 50-ാം മിനിറ്റിൽ ജെ​ർ​ദ​ൻ ഷ​കീ​രി എടുത്ത കോർണ ർ കിക്കിൽനിന്ന് ഉജ്വല ഹെഡറി ലൂടെ സ്റ്റീ​വ​ൻ സൂ​ബ​ർ സ്വിറ്റ്സർ ലൻഡിനു സമനില സമ്മാനിച്ചു.


ജർമനിക്കെതിരേ ഇറങ്ങിയ മെ​ക്സി​ക്കോ​ ക്യാ​പ്റ്റ​ൻ റാ​ഫേ​ൽ മാ​ർ​കേ​സ് അ​ഞ്ച് ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി. മെ​ക്സി​ക്കോ​യു​ടെ അ​ന്‍റോ​ണി​യോ കാ​ർ​ബ​ഹാ​ൽ, ജ​ർ​മ​നി​യു​ടെ ലോ​ത​ർ മ​ത്തേ​വൂ​സ് എ​ന്നി​വ​ർ അ​ഞ്ച് ലോ​ക​ക​പ്പ് വീ​തം ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​റ്റ​ലി​യു​ടെ ഗോ​ളി ജി​യാ​ൻ ലൂ​യി​ജി ബ​ഫ​ൺ അ​ഞ്ച് ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യെ​ങ്കി​ലും 1998ൽ ​ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല.

ഗ്രൂ​പ്പ് ഇ​യി​ൽ സെ​ർ​ബി​യ 1-0ന് ​കോ​സ്റ്റാ​റി​ക്ക​യെ കീ​ഴ​ട​ക്കി. 56-ാം മി​​​നി​​​റ്റി​​​ൽ കോ​​​ളോ​​​റോ​​​വ് നേടിയ ഫ്രീ​കി​ക്ക് ഗോ​ളാ​ണ് സെ​ർ​ബി​യ​യ്ക്ക് ജ​യം ന​ല്കി​യ​ത്. ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ക്രൊയേഷ്യ 2-0ന് നൈജീരിയ യെ തോൽപ്പി ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.