പ്രേഷിതവര്‍ഷം: മിഷന്‍ ക്വിസിന് ഒരുക്കങ്ങളായി
കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രേഷിത വര്‍ഷത്തോടനുബന്ധിച്ച് അല്മായര്‍ക്കായി സംഘടിപ്പിക്കുന്ന യേഷുവാ മിഷന്‍ ക്വിസിന് ഒരുക്കങ്ങളായി. 29നു ചാലക്കുടി ഡിവൈന്‍ സ്റുഡിയോയിലാണു മത്സരം.ഗുഡ്നെസ് ഡിവൈന്‍ ടിവിയും സീറോ മലബാര്‍ പ്രേഷിതവര്‍ഷ മിഷന്‍ ആനിമേഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന മത്സരത്തില്‍ സഭയിലെ 12 രൂപതകളില്‍നിന്നുള്ളവര്‍ പങ്കെടുക്കും. ആഗോളസഭയുടെ മിഷന്‍ ചരിത്രത്തെ അടുത്തറിയാനും പ്രേഷിത ചൈതന്യം ശക്തിപ്പെടുത്താനുമാണു മിഷന്‍ ക്വിസ് സംഘടിപ്പിച്ചിരിക്കുന്നതെന്നു പ്രേഷിതവര്‍ഷാചരണത്തിന്റെ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഫാ.ജോസ് ചെറിയമ്പനാട്ട് അറിയിച്ചു.


നാലു വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന വ്യക്തിഗത മത്സരങ്ങള്‍ മേയ് അഞ്ചു വരെ നീണ്ടുനില്‍ക്കും. എ, ബി വിഭാഗക്കാര്‍ 29നു വൈകുന്നേരം നാലിനും സി വിഭാഗക്കാര്‍ മേയ് ഒന്നിനു വൈകുന്നേരം നാലിനും ഡി വിഭാഗക്കാര്‍ മേയ് മൂന്നിനു വൈകുന്നേരം നാലിനും എത്തണം. മിഷന്‍ ക്വിസിന്റെ അതിരൂപതാതല ഗ്രൂപ്പ് മത്സരം മേയ് എട്ടു മുതല്‍ 11 വരെ നടക്കും. ചങ്ങനാശേരി, എറണാകുളം-അങ്കമാലി, ഇടുക്കി, കാഞ്ഞിരപ്പള്ളി, കോട്ടയം, കോതമംഗലം, പാലക്കാട്, തൃശൂര്‍, തലശേരി, ഇരിങ്ങാലക്കുട രൂപതകളാണു മിഷന്‍ ക്വിസില്‍ മത്സരിക്കുന്നത്. വിവരങ്ങള്‍ക്ക്: 09744268406.