മാര്‍ ആലഞ്ചേരി അനുശോചിച്ചു
കൊച്ചി: നവോദയ അപ്പച്ചന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സഹധര്‍മിണിയുടെയും മക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അപ്പച്ചന്റെ ഉടമസ്ഥതയിലായിരുന്ന വസ്തുവിലാണു സീറോ മലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയം സ്ഥിതിചെയ്യുന്നത് എന്ന കാര്യം നന്ദിയോടെ അനുസ്മരിക്കുന്നു.


അദ്ദേഹത്തിന്റെ തിരോധാനം കലാരംഗത്ത്, പ്രത്യേകിച്ച് സിനിമാരംഗത്ത്, നികത്താനാവാത്ത വിടവാണു സൃഷ്ടിച്ചിരിക്കുന്നത്. മരണത്തിനു മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതായും അനുശോചന സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.