വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
കടുത്തുരുത്തി: തീര്‍ഥാടന ത്തിന് ബൈക്കില്‍ വേളാങ്കണ്ണിയിലെത്തി മടങ്ങിയ യുവാവ് വാഹനാപകട ത്തില്‍ മരിച്ചതായി നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഞീഴൂര്‍ വടക്കെ ഓലിക്കതടത്തില്‍ മാത്യുവിന്റെ മകന്‍ ജിനുവാണ് (21) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്േടാടെയാണ് തഞ്ചാവൂര്‍ പോലീസ് സ്റേഷനില്‍നിന്നു ഫോണില്‍ വിളിച്ചു നാട്ടിലുള്ള ബന്ധുക്കളെ മരണ വിവരമറിയിച്ചത്. അപകടത്തില്‍പ്പെട്ട് മരിച്ച നിലയില്‍ വഴിയില്‍ കിടന്നിരുന്ന മൃതദേഹം പോലീസുകാരാണ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.


ജിനുവിനൊപ്പം മറ്റാരെങ്കിലും ബൈക്കിലുണ്ടായിരുന്നോ എന്നത് അറിവായിട്ടില്ല. ഇന്നലെ രാവിലെ പതിനൊന്നോടെ വീട്ടിലേക്ക് വിളിച്ച് വേളാങ്കണ്ണിയില്‍നിന്നും മടങ്ങുന്ന വിവരം ജിനു മാതാവ് റോസമ്മയോട് പറഞ്ഞിരുന്നു. ആലുവായിലെ സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തിലെ അധ്യാപകനാണ് ജിനു. മരണവിവരമറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കള്‍ തഞ്ചാവൂര്‍ക്ക് തിരിച്ചിട്ടുണ്ട്. ഏക സഹോദരി ജിന്‍സി. സംസ്ക്കാരം പിന്നീട്.